1 GBP = 105.66
breaking news

7 ബീറ്റ്‌സ് സംഗീതോത്സവവും, ഓ എൻ വി അനുസ്മരണവും, ഫെ: 22 ന്; ‘കേംബ്രിജ് മലയാളി അസ്സോസ്സിയേഷൻ ‘ ആതിഥേയത്വം വഹിക്കും.

7 ബീറ്റ്‌സ് സംഗീതോത്സവവും, ഓ എൻ വി അനുസ്മരണവും, ഫെ: 22 ന്; ‘കേംബ്രിജ് മലയാളി അസ്സോസ്സിയേഷൻ ‘ ആതിഥേയത്വം വഹിക്കും.

അപ്പച്ചൻ കണ്ണഞ്ചിറ

കേംബ്രിജ്: കഴിഞ്ഞ ഏഴു വർഷങ്ങളായി സംഗീത-നൃത്ത സദസ്സുകളൊരുക്കിയും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിച്ച 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ സീസൺ 8, ഫെബ്രുവരി 22 ന് ശനിയാഴ്ച കേംബ്രിജിൽ അരങ്ങേറുന്നു. ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ കലാ-സാസ്കാരിക–സാമൂഹിക കൂട്ടായ്മ്മയായ”കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷൻ (സി എം എ)” സീസൺ 8 നു ആഥിതേയത്വം വഹിക്കും.

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി നടത്തുന്ന സംഗീതാദദരവും 7 ബീറ്റ്സ് വേദിയിൽ അർപ്പിക്കും. ഒപ്പം സംഗീതാസ്വാദകർക്കായി മതിവരാത്ത മധുരഗാനങ്ങൾ വീണ്ടും ആസ്വദിക്കുവാനുള്ള വേദി കൂടിയാവും കേംബ്രിജിൽ ഉയരുക.

യു കെ യിൽ നിരവധി പുതുമുഖ ഗായകർക്കും, കലാകാർക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും, പ്രതിഭയും തെളിയിക്കുവാൻ 7 ബീറ്റ്സിന്റെ വേദികൾ വലിയ അവസരമാണ് ഒരുക്കുന്നത്. സദസ്സിനു അത്ഭുതം പകരുന്ന വിവിധങ്ങളായ കലാവിസ്മയങ്ങൾ ഈ വർഷത്തെ സംഗീതോത്സവത്തിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടക സമിതിയുടെ മുഖ്യ കോർഡിനേറ്ററായ ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്‌സ്, ചാരിറ്റി പ്രവർത്തിനായിട്ടാണ് സംഗീതോത്സവ വരുമാനം ഉപയോഗിച്ചു വരുന്നത്.

വിശാലമായ ഓഡിറ്റോറിയവും, വിസ്തൃതമായ കാർ പാർക്കിങ്ങ് സൗകര്യവുമുള്ള കേംബ്രിജിലെ ‘ദി നെതർഹാൾ സ്‌കൂൾ’ ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവത്തിനു ഈ വർഷം വേദിയുയരുക.

സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തിൽ എട്ടാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, യു കെ യിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്. Image.png
ഷാൻ പ്രോപ്പർട്ടീസ്, ടിഫിൻ ബോക്സ് റസ്റ്റോറന്റ്, ഡ്യു ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ്, ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി, ജോയ് ആലുക്കാസ് ജ്യുവലേഴ്‌സ്, ഐഡിയൽ സോളിസിറ്റേഴ്സ്, കേരള ഡിലൈറ്റ്സ്, തട്ടുകട റെസ്റോറന്റ്, അച്ഛയൻസ് ചോയ്‌സ് ലിമിറ്റഡ്, റേഡിയോ ലൈം,ബ്രെറ്റ് വേ ഡിസൈൻസ് ലിമിറ്റഡ്,സ്റ്റാൻസ്‌ ക്ലിക്ക് ഫോട്ടോഗ്രാഫി, ഗിയാ ട്രാവൽസ്, ഫ്രണ്ട്‌സ് മൂവേഴ്‌സ് എന്നിവരും 7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ സ്പോൺസേഴ്‌സാണ്.

7 ബീറ്റ്‌സ് സംഗീതോത്സവ സീസൺ 8 വേദിയിൽ, പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാല്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ, ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനും അവസരമൊരുക്കുന്ന മെഗാ കലാവിരുന്നാവും കേംബ്രിജിൽ കലാസദസ്സിനു സമ്മാനിക്കുക.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 8 ന്റെ ഭാഗമാകുവാൻ ഏവരെയും ‘കേംബ്രിജ് നെതർഹാൾ സ്‌കൂൾ’ ഓഡിറ്റോറിയത്തിലേക്കു ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. കലാസ്വാദകർക്കു സൗജന്യമായിട്ടാവും പ്രവേശനം അനുവദിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Abraham Lukose: 07886262747, Sunnymon Mathai: 07727993229,
Jomon Mammoottil: 07930431445,
Manoj Thomas: 07846475589,
Appachan Kannanchira: 07737956977

Venue: The Netherhall School , Queen Edith’s Way, Cambridge, CB1 8NN

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more