1 GBP = 106.91
breaking news

ഗാസയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് മാർപാപ്പ

ഗാസയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ അപലപിച്ച് വീണ്ടും ഫ്രാൻസിസ് മാർപാപ്പ. “ഗസ്സയിൽ നടത്തുന്ന ക്രൂരതകളെ കുറിച്ച് ഞാൻ വേദനയോടെ ഓർക്കുന്നു… കുട്ടികളെ യന്ത്രത്തോക്കുകളാൽ കൊല്ലുന്നു. സ്കൂളുകളിലും ആശുപത്രികളിലും ബോംബാക്രമണം നടത്തുന്നു. എന്തൊരു ക്രൂരതയാണിത്…” -പ്രതിവാര പ്രാർത്ഥനക്ക് ശേഷം മാർപാപ്പ പറഞ്ഞു. ഇസ്രായേൽ ഗസ്സയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ഏഴ് കുട്ടികൾ കൊല്ല​പ്പെട്ടതിന് പിന്നാലെയായിരുന്നു പാപ്പയുടെ പ്രതികരണം.

ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് യുദ്ധമല്ലെന്നും ക്രൂരതയാണെന്നും മാർപാപ്പ ഇന്നലെ പറഞ്ഞിരുന്നു. തന്റെ വാർഷിക ക്രിസ്‌മസ്‌ പ്രസംഗത്തിലായിരുന്നു മാർപാപ്പയുടെ പരാമർശങ്ങൾ. ‘ഇന്നലെ കുട്ടികൾക്ക് നേരെയാണ് ബോംബേറുണ്ടായത്. ഇത് ക്രൂരതയാണ്, യുദ്ധമല്ല. എന്റെ ഹൃദയത്തെ സ്‌പർശിച്ചതിനാലാണ് ഞാനിത് തുറന്നുപറയാൻ ആഗ്രഹിച്ചത്’- വത്തിക്കാനിലെ വിവിധ വകുപ്പുകളെ നയിക്കുന്ന കത്തോലിക്കാ കർദിനാൾമാരോട് സംസാരിക്കവെ മാർപാപ്പ പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ വംശഹത്യയാണോ നടത്തുന്നതെന്ന്​ അന്വേഷിക്ക​ണമെന്ന്​ ആവശ്യപ്പെട്ട് ​ മാർപാപ്പ നേരത്തെയും രംഗത്തെത്തിയിരുന്നു.

ഇസ്രായേൽ ഗസ്സയിലും ലെബനാനിലും നടത്തുന്ന ആക്രമണങ്ങളെ വിമർശിച്ച് മുൻപും മാർപാപ്പ രംഗത്തെത്തിയിരുന്നു. എന്നാൽ അന്ന് ഇസ്രായേലിന്റെ പേരെടുത്ത് പറയാതെയായിരുന്നു പോപിന്റെ വിമർശനം. പ്രതിരോധം എപ്പോഴും ആക്രമണത്തിന് ആനുപാതികമായിരിക്കണം. ആനുപാതികമല്ലാത്ത ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ധാർമികതയ്ക്ക് അതീതമായി ആധിപത്യ പ്രവണതയുണ്ടാകും. ഇത് ചെയ്യുന്നത് ഏത് രാജ്യമായിരുന്നാലും അത് അധാർമികമാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

മാർപാപ്പയുടെ പ്രതികരണം ഇരട്ടത്താപ്പാണെന്ന് ഇസ്രായേൽ പ്രതികരിച്ചു. ഇസ്രായേൽ കൊല്ലാൻ ശ്രമിക്കുമ്പോൾ ഭീകരർ കുട്ടികളുടെ പിന്നിൽ ഒളിച്ചിരിക്കുന്നതാണ് ക്രൂരതയെന്ന് ഇസ്രായേൽ പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിൽ ഇതിനകം 45,259 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more