1 GBP = 106.30
breaking news

വി​ൻ​ഡീ​സ് ത​ക​ർ​ന്ന​ടി​ഞ്ഞു; ടി20 ​പ​ര​മ്പ​ര ഇ​ന്ത്യ​യ്ക്ക്

വി​ൻ​ഡീ​സ് ത​ക​ർ​ന്ന​ടി​ഞ്ഞു; ടി20 ​പ​ര​മ്പ​ര ഇ​ന്ത്യ​യ്ക്ക്

മും​ബൈ: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ വ​നി​ത​ക​ളു​ടെ ടി20 ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ 60 റ​ൺ​സി​ന്‍റെ വി​ജ​യ​മാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: ഇ​ന്ത്യ 217/4 വി​ൻ​ഡീ​സ് 157/9.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 217 റ​ൺ​സെ​ടു​ത്തു. വി​ൻ​ഡീ​സി​ന്‍റെ മ​റു​പ​ടി ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 157 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 2-1 ന് ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്കാ​യി സ്മൃ​തി മ​ന്ദാ​ന (77), റി​ച്ചാ ഘോ​ഷ് (54) എ​ന്നി​വ​രു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​കാ​ണ് മി​ക​ച്ച സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ജ​മീ​മ റോ​ഡ്രി​ഗ​സ് (39),രാ​ഘ്‌​വി ബി​ഷ്ട് പു​റ​ത്താ​കാ​തെ 30 റ​ൺ​സും നേ​ടി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ വി​ൻ​ഡീ​സി​നാ​യി ചി​നെ​ല്ലെ ഹെ​ന്‍റി (43) ടോ​പ് സ്കോ​റ​റാ​യി. ഡി​യാ​ന്ദ്ര ഡോ​ട്ടി​ന്‍ 25 റ​ൺ​സെ​ടു​ത്തു. നാ​ല് വി​ക്ക​റ്റ് നേ​ടി​യ രാ​ധ യാ​ദ​വാ​ണ് സ​ന്ദ​ര്‍​ശ​ക​രെ ത​ക​ര്‍​ത്ത​ത്. സ്മൃ​തി മ​ന്ദാ​ന​യെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും റി​ച്ചാ ഘോ​ഷി​നെ ക​ളി​യി​ലെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more