1 GBP = 105.65
breaking news

എച്ച് ടി എസുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ

എച്ച് ടി എസുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ

വാഷിങ്ടൺ: സിറിയയിൽ അധികാരം പിടിച്ച വിമതഗ്രൂപ്പുമായി യു.എസ് നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ. ഹയാത് താഹിർ അൽ-ഷാമുമായും മറ്റുള്ളവരുമായും ബന്ധപ്പെടുന്നുണ്ട്. സിറിയയിൽ 2012 മുതൽ കാണാതായ യു.എസ് മാധ്യമപ്രവർത്തകൻ ആസ്റ്റിൻ ടൈസിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിറിയയിൽ നിന്നും റഷ്യൻ സൈന്യത്തിന്റെ പിൻമാറ്റത്തെ കുറിച്ച് പ്രതികരിക്കാൻ ആന്റണി ബ്ലിങ്കൺ തയാറായില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരണത്തിനില്ല. ഇക്കാര്യത്തിൽ യു.എസ് ഭരണകൂടത്തിന്റെ അന്വേഷണത്തിന് ശേഷം മാത്രമേ പ്രതികരിക്കാൻ സാധിക്കുവെന്നും ആന്റണി ബ്ലിങ്കൺ പറഞ്ഞു.

നേരത്തെ സി​റി​യ​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര​ക്കൈ​മാ​റ്റം സാ​ധ്യ​മാ​ക്കാ​ൻ മേ​ഖ​ല​യി​ലെ യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടിയിരുന്നു. തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത​യ്യി​ബ് ഉ​ർ​ദു​ഖാ​നു​മാ​യും ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ സു​ഡാ​നി​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സി​റി​യ​യി​ൽ പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​രം ഏ​റ്റെ​ടു​ത്തി​ല്ലെ​ങ്കി​ൽ മേ​ഖ​ല കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യേ​ക്കു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ്ലി​ങ്ക​ന്റെ ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ.

സി​റി​യ​യു​ടെ ഭാ​വി സം​ബ​ന്ധി​ച്ച് തു​ർ​ക്കി​യ​യും യു.​എ​സും ത​മ്മി​ൽ വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടെ​ന്ന് തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹ​ക​ൻ ഫി​ദ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ബ്ലി​ങ്ക​ൻ പ​റ​ഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more