ലണ്ടൻ: ഈ വർഷം ഇതുവരെ 35,000-ത്തിലധികം അനധികൃത കുടിയേറ്റക്കാർ ചെറിയ ബോട്ടുകളിൽ ചാനൽ കടന്ന് യുകെയിൽ എത്തിയതായി ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ശനിയാഴ്ച, 160 പേരാണ് ഫ്രാൻസിൽ നിന്ന് മൂന്ന് ബോട്ടുകളിലായെത്തിത്, ഇതോടെ ഈ വർഷമെത്തിയത് ആകെ 35,040 അനധികൃത കുടിയേറ്റക്കാരാണ്. കഴിഞ്ഞ വർഷത്തേക്കാൾ 20% കൂടുതലാണ് പുതിയ കണക്കുകൾ. 2023-ൽ ചെറു ബോട്ട് ക്രോസിംഗുകലൂടെയെത്തിയത് 29,437 ആയിരുന്നു, ഈ വർഷം ഒക്ടോബർ 25-ന് തന്നെ 2024-ലെ ആകെ എണ്ണം 29,578 ആയിരുന്നു.
ശനിയാഴ്ച വരെയുള്ള ആഴ്ചയിലെ കണക്കുകൾ കാണിക്കുന്നത് ഡിസംബർ 7 ശനിയാഴ്ച മുതൽ 11 ബുധൻ ചെറിയ ബോട്ടുകളൊന്നും എത്തിയിട്ടില്ല എന്നാണ്. എന്നിരുന്നാലും, വ്യാഴാഴ്ച ഒമ്പത് ചെറുബോട്ടുകളിലായി 609 പേർ ക്രോസിംഗ് നടത്തി. റെക്കോർഡ് ക്രോസിംഗുകളുടെ ഏറ്റവും തിരക്കേറിയ ഡിസംബർ ദിവസമായി ഇത് മാറി. അഞ്ച് ചെറുബോട്ടുകളിലായി 298 പേർ കൂടി വെള്ളിയാഴ്ച എത്തിയിരുന്നു.
അതേസമയം ജൂലൈയിൽ സർ കെയർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി വൻ വിജയം നേടി അധികാരത്തിലെത്തിയശേഷം യുകെയിൽ നിന്ന് 13,460 കുടിയേറ്റക്കാരെ നീക്കം ചെയ്തതായി ആഭ്യന്തര ഓഫീസ് അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ മറ്റേതൊരു ആറ് മാസ കാലയളവിനേക്കാൾ കൂടുതൽ കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കിയെന്നാണ് ഇതിനർത്ഥമെന്ന് ലേബർ സർക്കാർ പറഞ്ഞു.
ആളുകളെ കള്ളക്കടത്ത് നടത്തുന്ന സംഘങ്ങളെ നേരിടാൻ സർക്കാർ കാര്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അഞ്ച് മാസത്തിനുള്ളിൽ തന്നെ എല്ലാം ശരിയാകുമെന്നും ബോർഡർ സെക്യൂരിറ്റി മിനിസ്റ്റർ ആഞ്ചെല ഈഗിൾ പറഞ്ഞു.
“ഇത് കഠിനമായ ജോലിയാണ്. ഇത് ചെയ്യാൻ സമയമെടുക്കും, ഇതിന് നല്ല പ്രവർത്തന സഹകരണവും നല്ല അതിർത്തി കടന്നുള്ള പോലീസിംഗും ആവശ്യമാണ്.” അവർ കൂട്ടിച്ചേർത്തു.
click on malayalam character to switch languages