1 GBP = 107.79
breaking news

നോർത്ത് വെസ്റ്റ് ലണ്ടനിൽ വെടിവയ്പ്പ്; ഒരു സ്ത്രീ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

നോർത്ത് വെസ്റ്റ് ലണ്ടനിൽ വെടിവയ്പ്പ്; ഒരു സ്ത്രീ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

ലണ്ടൻ: വടക്ക്-പടിഞ്ഞാറൻ ലണ്ടനിൽ നടന്ന വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും രണ്ട് പുരുഷന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി ഒൻപതേ കാലോടെയാണ് ഹാർലെസ്‌ഡനിൽ വെടിവയ്പുണ്ടായതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

സംഭസ്ഥലത്ത് പോലീസ് പാഞ്ഞെത്തിയപ്പോഴേക്കും 40 വയസ്സ് പ്രായമുള്ള സ്ത്രീയെ വെടിയേറ്റ നിലയിൽ കണ്ടെത്തി. എന്നാലിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. വെടിയേറ്റ 30 വയസ് പ്രായമുള്ള രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. മറ്റേയാളുടെ പരിക്കുകൾ ജീവന് ഭീഷണിയല്ല. ശനിയാഴ്ച രാത്രി തുടർച്ചയായി അഞ്ച് വെടിയൊച്ചകൾ കേട്ടതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രദേശവാസി പറഞ്ഞു. സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, കൊലപാതകം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.

ഗിഫോർഡ് റോഡിലെ റിവർ ഓഫ് ലൈഫ് എലിം പെന്തക്കോസ്ത് പള്ളിക്ക് സമീപമാണ് വെടിവയ്പ്പ് നടന്നത്. “ഇത് ശരിക്കും ഞെട്ടിക്കുന്ന സംഭവമാണ്, ഇത് ഒരു സ്ത്രീ മരിക്കുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഇത് പ്രാദേശിക സമൂഹത്തിനും ലണ്ടനിലുടനീളമുള്ളവർക്കും ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഇന്നലെ രാത്രിയിലെ സംഭവങ്ങൾ കൂട്ടിച്ചേർക്കുന്നതിനും ഈ ഹീനമായ അക്രമത്തിന് ഉത്തരവാദികൾ ആരാണെന്ന് തിരിച്ചറിയുന്നതിനും പരിചയസമ്പന്നരായ ഡിറ്റക്ടീവുകളുടെ ഒരു സംഘം ഇതിനകം തന്നെ പ്രവത്തിക്കുന്നുണ്ട്” പോലീസ് സൂപ്രണ്ട് സൂപ്പ് ടോണി ജോസഫ്സ് പറഞ്ഞു. വെടിവെപ്പിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more