1 GBP = 107.60

സൂര്യൻ്റെ പുറംപാളിയെക്കുറിച്ച് പഠിക്കും; യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ദൗത്യ പേടകം വിക്ഷേപിക്കാൻ ഐഎസ്ആർഒ

സൂര്യൻ്റെ പുറംപാളിയെക്കുറിച്ച് പഠിക്കും; യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ദൗത്യ പേടകം വിക്ഷേപിക്കാൻ ഐഎസ്ആർഒ

ഹൈദരാബാദ്: സൂര്യൻ്റെ പുറംപാളിയെക്കുറിച്ച് പഠിക്കാനുളള യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ പ്രോബ 3 ദൗത്യ പേടകം ഐഎസ്ആർഒ നാളെ വിക്ഷേപിക്കും. വൈകിട്ട്‌ 4:08-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ നിന്നാണ് വിക്ഷേപണം. സൂര്യൻ്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള തിളച്ചു മറിയുന്ന പ്രഭാവലയമായ കൊറോണയെ കുറിച്ച്‌ പഠിക്കുന്നതിനാണ് പ്രോബ 3 പേടകം രൂപകൽപന ചെയ്തിരിക്കുന്നത്.

ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 59 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. രണ്ട് ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിക്കുന്ന ദൗത്യമാണ് പ്രോബ. ഒക്യുൽറ്റർ, കൊറോണഗ്രാഫ് എന്നിവയാണ് ഉപഗ്രഹങ്ങൾ. 550 കിലോയാണ് ഈ ഉപഗ്രഹങ്ങളുടെ ഭാരമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.

കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച്‌ കൊറോണ എന്ന പ്രഭാവലയത്തെക്കുറിച്ച്‌ പഠിക്കുന്നതാണ് ദൗത്യം. നേരത്തെ പ്രോബ 1 , പ്രോബ 2 ദൗത്യ പേടകങ്ങളും ഐഎസ്ആർഒ തന്നെയാണ് യൂറോപ്യൻ സ്‌പേസ് ഏജൻസിക്കായി വിക്ഷേപണം നടത്തിയത്. 2001-ലും 2009-ലും ആയിരുന്നു ഈ ദൗത്യങ്ങൾ. 1680 കോടിരൂപ ചെലവുള്ള മൂന്നാം ദൗത്യത്തിന്റെ കാലാവധി രണ്ടുവർഷമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more