1 GBP = 107.69

ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കം; പള്ളികളുടെ ഭരണം കൈമാറാൻ നിർദേശിച്ച് സുപ്രീംകോടതി

ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കം; പള്ളികളുടെ ഭരണം കൈമാറാൻ നിർദേശിച്ച് സുപ്രീംകോടതി

ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കത്തിൽ പള്ളികളുടെ ഭരണം കൈമാറാൻ നിർദേശിച്ച് സുപ്രീംകോടതി. യാക്കോബായ സഭ പള്ളികൾ ഓർത്തഡോക്സ് സഭക്ക് കൈമാറണം. കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചക്കകം സത്യവാങ്മൂലം നൽകണം. സർക്കാരിന് സാവകാശം നൽകില്ല. കേസിൽ വിശദവാദം പിന്നീട് കേൾക്കാമെന്നും കോടതി.

ഭരണകൂടത്തിൻ്റെ ഇടപെടൽ അവസാന ആശ്രയമായിരിക്കണം എന്ന് സുപ്രീംകോടതി നിർദേശിച്ചു. മതപരമായ പ്രശ്നങ്ങളിൽ ഇടപെടാൻ ഭരണകൂടത്തെ നിർബന്ധിക്കേണ്ട സാഹചര്യത്തിലേക്കാണ് തങ്ങൾ എത്തുന്നതെന്ന് കേസ് പരി​ഗണിച്ച് സുപ്രിംകോടതി പറഞ്ഞു. സർക്കാരിന് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് സർക്കാരിന് എതിരെ മറുഭാഗം കോടതിയിൽ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

സുപ്രീംകോടതി വിധി പാലിക്കേണ്ടതില്ലെങ്കിൽ സാധാരണ പൗരന്മാർ എങ്ങോട്ടേക്ക് പോകും എന്ന് കോടതി ചോദിച്ചു. 2017 വിധി നടപ്പാക്കണം എന്ന് സുപ്രീംകോടതി നിർദേശം നൽകി. ഉദ്യോഗസ്ഥർക്ക് നൽകിയ ഇളവ് നീട്ടി. യാക്കോബായ സഭ പള്ളികൾ കൈമാറണമെന്നാണ് നിർദേശം. ആശുപത്രി സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങൾ എല്ലാവർക്കും ഉപയോഗിക്കാനാകണമെന്ന് സുപ്രിംകോടതി പറഞ്ഞു. ഇത് എല്ലാ വിഭാഗങ്ങൾക്കും അനുവദിക്കണമെന്ന് ഓർത്തോഡോക്സ് സഭ സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more