1 GBP = 107.59

തിരിച്ചറിവ്; യു കെയിലെ ലിവര്പൂളിലുള്ള ഒരു പറ്റം മലയാളികൾ നന്മയുടെ തിരിച്ചറിവുകൾ പറഞ്ഞു കൊടുക്കുന്ന ഒരു ഹസ്വചിത്രം.

തിരിച്ചറിവ്; യു കെയിലെ ലിവര്പൂളിലുള്ള ഒരു പറ്റം മലയാളികൾ നന്മയുടെ തിരിച്ചറിവുകൾ പറഞ്ഞു കൊടുക്കുന്ന ഒരു ഹസ്വചിത്രം.

യുകെ മലയാളിയായ ലിവർപൂളിലെ മജേഷ് എബ്രഹാം കഥയും സംവിധാനവും ചെയ്ത തിരിച്ചറിവ് എന്ന ഹ്രസ്വചിത്രം നവംബർ 30 ആം തീയതി റിലീസ് ചെയ്തു. നമ്മുടെ ഈ തിരക്കേറിയ ജീവിതത്തിനിടയിൽ നമ്മളിൽ പലർക്കും കുടുംബത്തോടും കുട്ടികളോടും ഒപ്പം അധികം സമയം ചിലവഴിക്കാൻ സാധിക്കാതെ വരുന്നു. ഈ സാഹചര്യത്തിൽ നമ്മളുടെ സമ്മർദ്ദം ഒക്കെ നാം പലപ്പോഴും അറിഞ്ഞോ അറിയാതെയോ നമ്മളുടെ മക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നു. അത് നിനച്ചിരിക്കാതെ ഒരു വലിയ ദുരന്തത്തിലേക്ക് നയിക്കുന്നു. തികച്ചും ഇവിടെ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി നമ്മുടെയൊക്കെ ജീവിതത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് മജേഷ് ഈയൊരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.

ഇതിലെ മെയിൻ കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത് ലിവർപൂളിലെ ആദ്യകാല മലയാളിയായ ശ്രീ സൈജു ജോസഫ് വേലംകുന്നേൽ, അതുപോലെ ലിവർപൂളിലെ അറിയപ്പെടുന്ന അവതാരകയും ഗായികയും അഭിനേത്രിയും ഒക്കെയായ സൗമ്യ അനിൽ എന്നിവരാണ്.

ഇവരെ കൂടാതെ സിബി ജോർജ്, ജിൻസി പോൾ, പോൾ മംഗലശ്ശേരി, തോമസ് ആന്റണി, സിൽജ അഭിലാഷ്, ഷീനാമനോജ്, ഷിന്റോ മാത്യു, മജേഷ് അബ്രഹാം, സ്റ്റെൻസ മജേഷ്, ഗോഡ്വിൻ മജേഷ്, ജോയൽ ജോസഫ്, അൽവീന തെരേസ റോബിൻ എന്നിവരും ആണ്.

സരിഗമ ഡാൻസ് അക്കാദമിയുടെ ചെയർമാനായ ശ്രീ മജേഷ് എബ്രഹാം ഇതിനുമുമ്പും ഒട്ടനവധി ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധ നേടിയ ആളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more