1 GBP = 107.60

ഓ ഐ സി സി (യു കെ) ഇപ്സ്വിച് റീജിയണിന്റ ആഭിമുഖ്യത്തിൽ കോൺഗ്രസ്‌ പാർട്ടി ജന്മദിനവും ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളും സംഘടിപ്പിക്കുന്നു

ഓ ഐ സി സി (യു കെ) ഇപ്സ്വിച് റീജിയണിന്റ ആഭിമുഖ്യത്തിൽ കോൺഗ്രസ്‌ പാർട്ടി ജന്മദിനവും ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളും സംഘടിപ്പിക്കുന്നു

റോമി കുര്യാക്കോസ് 

ഇപ്സ്വിച്ച്: ഓ ഐ സി സി (യു കെ)യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോൺഗ്രസ്‌ പാർട്ടി ജന്മദിനവും ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളും ജനുവരി 4ന് (ശനിയാഴ്ച) നടത്തപ്പെടും. വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. 

ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് മുഖ്യാതിഥി ആയി പങ്കെടുക്കും. ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടിയുടെ രാഷ്ട്രീയ ചരിത്രം’ എന്ന വിഷയത്തിൽ കേംബ്രിഡ്ജ് മേയറും യു കെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ Rt. Hon. Cllr. ബൈജു തിട്ടാല മുഖ്യപ്രഭാഷണം നടത്തും. 

ദൃശ്യ – ശ്രവ്യ മിഴിവ് പകരുന്ന കലാവിരുന്നുകൾ സംഗമിക്കുന്ന വേദിയിൽ, യു കെയിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ 

‘കേരള ബീറ്റ്സ് യു കെ’ അനുഗ്രഹീത കാലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനമേളയും ചടുല താളങ്ങൾ കൊണ്ട് പ്രശസ്തിയിലേക്കുയർന്ന ‘ഫ്ലൈട്ടോസ് ഡാൻസ് കമ്പനി’യുടെ ഡാൻസ് ഷോയും മിഴിവേകും. 

ഇപ്സ്വിച്ച് റീജിയൻ അംഗങ്ങൾ ഒരുക്കുന്ന രുചിയേറിയ 3 കോഴ്സ് ഡിന്നറാണ് ആഘോഷത്തിലെ മറ്റൊരു  ആകർഷണം.

സംഗീത – നൃത്ത സമന്വയം ഒരുക്കുന്ന ആഘോഷ സന്ധ്യയിലേക്കും സ്നേഹവിരുന്നിലേക്കും ഏവരേയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നതായി ഓ ഐ സി സി (യു കെ) ഇപ്സ്വിച്ച് റീജിയൻ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ബാബു മാങ്കുഴിയിൽ (പ്രസിഡന്റ്‌): 07793122621

അഡ്വ. സി പി സൈജേഷ് (ജനറൽ സെക്രട്ടറി): 07570166789

ജിൻസ് വർഗീസ് (ട്രഷറർ): 07880689630

വേദിയുടെ വിലാസം: 

St. Mary Magdelen Catholic Church, 468 Norwich Rd, Ipswich IP1 6JS

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more