1 GBP = 107.60

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്; ചെൽസിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും തകർപ്പൻ‌ വിജയം

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്; ചെൽസിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും തകർപ്പൻ‌ വിജയം

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ഫുട്ബോളിൽ തകർപ്പൻ വിജയം നേടി ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും. ആസ്റ്റൺ വില്ലയെ എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് ചെൽസി പരാജയപ്പെടുത്തിയത്. ഏഴാം മിനിറ്റിൽ നിക്കോളാസ് ജാക്സൺ, 36-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ്, 83-ാം മിനിറ്റിൽ കോൾ പാൾമർ എന്നിവരാണ് ചെൽസിക്കായി ​ഗോൾ നേടിയത്. പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ ചെൽസി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

എവർട്ടനെ എതിരില്ലാത്ത നാല് ​ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. 34-ാം മിനിറ്റിലും 46-ാം മിനിറ്റിലും മാർനസ് റാഷ്ഫോർഡും 41-ാം മിനിറ്റിലും 64-ാം മിനിറ്റിലും ജോഷ്വ സിർക്സിയും യുണൈറ്റഡിനായി വല ചലിപ്പിച്ചു. പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒമ്പതാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ ടോട്ടനവും ഫുൾഹാമും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. ടോട്ടനത്തിനായി ബ്രെണ്ണൻ ജോൺസൺ 54-ാം മിനിറ്റിലും ഫുൾഹാമിനായി ടോം കെയർനി 67-ാം മിനിറ്റിലും വലചലിപ്പിച്ചു. പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ ലിവർപൂൾ ഒന്നാമതും ആഴ്സണൽ രണ്ടാമതുമാണ്. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി അഞ്ചാം സ്ഥാനത്താണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more