1 GBP = 107.42
breaking news

കുട്ടികളെ സംരക്ഷിക്കണം: സോഷ്യൽ മീഡിയ വിലക്കിന് പിന്നാലെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം

കുട്ടികളെ സംരക്ഷിക്കണം: സോഷ്യൽ മീഡിയ വിലക്കിന് പിന്നാലെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം

സിഡ്നി: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ വിലക്കിന് പിന്നാലെ പ്രതികരണം അറിയിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ്. വ്യാഴാഴ്ചയാണ് സോഷ്യൽ മീഡിയ വിലക്കുമായി ബന്ധപ്പെട്ട നിയമത്തിന് ഓസ്ട്രേലിയ അം​ഗീകാരം നൽകിയത്. വിഷയത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് പ്രധാന മന്ത്രി ആൻ്റണി അൽബനീസിൻ്റെ പ്രതികരണം.

ഇൻസ്റ്റാ​ഗ്രാം, ടിക്ക് ടോക്ക് മറ്റ് മെറ്റാ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ പ്രായപൂർത്തിയാകാത്തവരുടെ ലോ​ഗിൻ തടയാൻ പുതിയ നിയമനിർമ്മാണത്തിന് ശേഷം ടെക്ക് ഭീമന്മാർ നി‌‍‌‍ർബന്ധിതരായിരിക്കുകയാണ്. ഏതെങ്കിലും തരത്തിൽ നിയമം ലംഘനം ഉണ്ടായാൽ 49.5 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ വരെയാണ് പിഴ ചുമത്തുക. നിരോധനം ഒരു വർഷത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.

18 വയസ്സിന് താഴെയുള്ളവർക്കുള്ള മദ്യനിരോധനം പോലെയാണ്, 16 വയസ്സിന് താഴെയുള്ളവർക്കുള്ള സോഷ്യൽ മീഡിയ വിലക്കെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം, ബില്‍ ‘അപകടകരം’ ആണെന്ന് ഇലോണ്‍ മസ്‌കിന്റെ എക്സ് കോര്‍പ്പറേഷന്‍ പറഞ്ഞു, ‘ബില്ലിന്റെ നിയമസാധുതയെക്കുറിച്ച് ഗുരുതരമായ ആശങ്കകളുണ്ടെന്നും’ നിയമനിര്‍മ്മാണത്തിന് കോടതി വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും എക്സ് പറഞ്ഞു.

‘സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് യുവാക്കളെ നിരോധിക്കുന്ന നിയമം ഫലപ്രദമാകുമെന്നതിന് തെളിവുകളൊന്നുമില്ല. നിര്‍ദേശിച്ച രൂപത്തില്‍ ഇത് നിയമമാക്കുന്നത് വളരെ പ്രശ്നകരമാണ്,’ ബില്‍ ‘അവ്യക്തമാണ്’ എന്നും കമ്മറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എക്‌സ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more