1 GBP = 107.09
breaking news

റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രകൻ മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റിൽ

റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രകൻ മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റിൽ


പത്തനംതിട്ട തിരുവല്ല മുത്തൂരിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രകൻ മരിച്ച സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. കവിയൂർ സ്വദേശി പികെ രാജനാണ് അറസ്റ്റിലായത്. മുന്നറിയിപ്പില്ലാതെ കയർ കെട്ടിയത് അപകടകാരണമെന്ന് എഫ്ഐആർ.

പായിപ്പാട്ടെ ബന്ധുവീട്ടിൽ നിന്ന് വൈകിട്ട് ഭാര്യക്കും മക്കൾക്കും ഒപ്പം സ്കൂട്ടറിൽ വരുമ്പോഴാണ് കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ ആലപ്പുഴ തകഴി സ്വദേശി സിയാദ് മരിച്ചത്. മുത്തൂർ സ്കൂൾ വളപ്പിലെ മരങ്ങൾ മുറിച്ച് നീക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ വഴി തിരിച്ചു വിടാനാണ് റോഡിൽ കയർ കെട്ടിയിരുന്നത്. കരാറുകാരന്റെ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആർ.

കരാറുകാരനെയും തൊഴിലാളികളെയും സംഭവസ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കരാറുകാരൻ രാജന് എതിരെ മനപൂർവ്വം അല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. തൊഴിലാളികളെ ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടില്ല. അതേസമയം വണ്ടാനം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം സിയാദിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more