1 GBP = 107.06
breaking news

വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ബ്രിട്ടനിൽ മലയാളി യുവതിക്ക് നാലു വർഷം തടവുശിക്ഷ

വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ബ്രിട്ടനിൽ മലയാളി യുവതിക്ക് നാലു വർഷം തടവുശിക്ഷ

ബ്രിട്ടനിൽ മലയാളി യുവതിക്ക് നാലു വർഷം തടവുശിക്ഷ. സീന ചാക്കോ എന്ന നാൽപ്പത്തിരണ്ടുകാരിക്കാണ് ചെസ്റ്റർ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. എമ്മ സ്മോൾവുഡ് (62 ) വാഹനാപകടത്തിൽ മരിച്ച കേസിലാണ് ബ്രിട്ടനിലെ കോടതി മലയാളി യുവതിക്ക് ശിക്ഷ വിധിച്ചത്.

2023 സെപ്റ്റംബർ 14 നാണ് സംഭവം നടന്നത്. ഹാൻഡ്‌ഫോർത്തിലെ ടേബ്ലി റോഡിൽ വച്ച് സീന ചാക്കോ ഓടിച്ചിരുന്ന വാഹനമിടിച്ചാണ് സൈക്ലിസ്റ്റ് എമ്മ സ്മോൾവുഡ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സൈക്കിൾ യാത്രികയെ വഴിയാത്രക്കാരും പാരാമെഡിക്കുകളും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ‌ സെപ്റ്റംബർ 17 നാണ് മരണം സംഭവിച്ചത്.

പ്രതി, ലൈസൻസും ഇൻഷുറൻസും ഇല്ലാതെയാണ് വാഹനം ഓടിച്ചത്. അപകടം സംഭവിച്ച ശേഷം വാഹനം നിർത്തിയില്ലെന്നും കോടതി കണ്ടെത്തി. അപകടകരമായി വാഹനം ഓടിച്ചതിന് പ്രതി ആദ്യം കുറ്റസമ്മതം നടത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more