1 GBP = 106.76
breaking news

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യയുടെ പുതിയ സർവീസ്

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യയുടെ പുതിയ സർവീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ്. ശനിയാഴ്ച മുതലാണ് സർവീസ് തുടങ്ങുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7.15-ന് പുറപ്പെട്ട് 8:05-ന് വിമാനം കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി 11 മണിക്ക് പുറപ്പെട്ട് 11:50-ന് തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ഇൻഡിഗോയുടെ പ്രതിദിന സർവീസിന് പുറമേയാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസ് തുടങ്ങുന്നത്. ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകുമെന്നാണ് വിലയിരുത്തൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more