1 GBP = 106.79
breaking news

ലിംകയുടെ ഈ വർഷത്തെ ചിൽഡ്രൻ ഫെസ്റ്റ് വൻ വിജയം

ലിംകയുടെ ഈ വർഷത്തെ ചിൽഡ്രൻ ഫെസ്റ്റ് വൻ വിജയം

പി ആർ ഓ – സണ്ണി ജേക്കബ്

കഴിഞ്ഞ ദിവസം നടത്തിയ ലിംക ചിൽഡ്രൻസ് ഫെസ്റ്റ് പങ്കാളിത്തം കൊണ്ടും നടത്തിപ്പിന്റെ മികവുകൊണ്ടും കാണികളുടെ കൈയ്യടിക്ക് പത്രമായി.

യുകെ മലയാളികളിൽ കുട്ടികളുടെ നൈസർഗിക വാസനകളെ പരിപോഷിക്കുന്നതിന്റെ ഭാഗമായി ചിൽഡ്രൻ ഫസ്റ്റ് എന്ന ആശയം ആദ്യമായി തുടക്കം കുറിച്ചത് ലിവർപൂളിലെ ലിംക എന്ന സംഘടനയാണ്.

കുട്ടികളുടെ ഉന്നമനത്തിന് അവരുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വർഷവും ഈ കഴിഞ്ഞ പതിനാറാം തീയതി ശനിയാഴ്ച മെല്ലെനിയം സെൻട്രൽ ഹാളിൽ വച്ച് ഒരു ദിവസം നീണ്ടു നിൽക്കുന്ന കലാമേളയ്ക്ക് തുടക്കം കുറിച്ചു. കാലത്ത് 9 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ലിംകയുടെ പ്രസിഡൻറ് ശ്രീ തോമസുകുട്ടി ഫ്രാൻസിസ് അധ്യക്ഷനായുള്ള വേദിയിൽ ഓർത്തോഡോക്സ് മാഞ്ചസ്റ്റർ/ സ്റ്റോക്ക് ഓൺ ട്രെൻഡ് പള്ളി വികാരി ഫാദർ ബിനു തോമസ് ഉദ്ഘാടനം ചെയ്തു.

സബ്ജൂനിയർ മുതൽ സീനിയർ വരെയുള്ള കാറ്റഗറിയിൽ ഏകദേശം 25 ഇൽ പരം മത്സര ഇനങ്ങൾ വിവിധ വേദികളിൽ മാറ്റുരച്ചു, വാശിയേറിയ മത്സരത്തിൽ അഭികയിൽ എൽസ ബിനു കലാ തിലകവും, അർജുൻ സജീവ് കലാ പ്രതിഭയും ആയി തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത ചാമ്പ്യന്മാരായി യഥാവിതം ബെഗി നേഴ്സില്‍ അബിയ അരുണും, സബ്ജൂനിയേഴ്സില്‍ അഞ്ജലി അരുണും, ജൂനിയേഴ്സില്‍ സാൻവി മഹിഖയും, സീനിയർ കാറ്റഗറിയിൽ അർജുൻ സജീവും തെരഞ്ഞെടുക്കപ്പെട്ടു.

സംഘടനയുടെ തന്നെ പ്രവർത്തകരായ സെക്രട്ടറി വിപിൻ വർഗീസും മുൻ വൈസ് പ്രസിഡൻറ് റാണി ജേക്കപ്പും പാകപ്പെടുത്തിയ വിഭവ വിൽപ്പന ഒരു വേറിട്ട അനുഭവമായി.

വൈകിട്ട് നടന്ന പൊതുയോഗത്തിൽ പ്രസിഡൻറ് തോമസുകുട്ടി ഫ്രാൻസിസ്, യുഗ്മ കലാ വേളയിൽ വിജയിച്ച ജൊഹാന ജേക്കബ്, ഡാൻ ഡെറിക്കും ചേർന്ന് നിറദീപം തെളിയിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു ലിംകയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി, ചിൽഡ്രൻ ഫെസ്റ്റ് കമ്മറ്റി മെമ്പർ നിതീഷ് സോമൻ സ്വാഗതവും ഈ വർഷത്തെ ചിൽഡ്രൻ ഫെസ്റ്റ് കൺവീനർ ശ്രീ ജയിക്കപ്പ് വർഗീസ് സഹകരിച്ച എല്ലാവർക്കും നന്ദിയും രേഖപ്പെടുത്തി.

മറ്റ് സംഘാടക സമിതി അംഗങ്ങളായ സെക്രട്ടറി വിപിൻ വർഗീസ്, ട്രഷറർ അജി വർഗീസ്, ദീപ്തി ജയകൃഷ്ണൻ, യുഗ്മ നോർത്ത് വെസ്റ്റ് പ്രസിഡൻറ് ബിജു പീറ്റർ എന്നിവരുടെ പ്രവർത്തനം ഈ വർഷത്തെ ചിൽഡ്രൻ ഫെസ്റ്റിന്റെ വിജയം അനായാസമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more