1 GBP = 106.56
breaking news

കുട്ടികളിലെ മാനസികസമ്മര്‍ദ്ദം കുറയ്ക്കാം, ‘ചിരി’പദ്ധതിയുമായി കേരള പൊലീസ്

കുട്ടികളിലെ മാനസികസമ്മര്‍ദ്ദം കുറയ്ക്കാം, ‘ചിരി’പദ്ധതിയുമായി കേരള പൊലീസ്


കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ ‘ചിരി’ പദ്ധതിയുമായി കേരള പൊലീസ്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ‘ചിരി’പദ്ധതിയെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാമെന്നും കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

ശിശുദിനത്തോടനുബന്ധിച്ച് ആണ് കേരളാപൊലീസിന്റെ ഈ പോസ്റ്റ്. കഴിഞ്ഞ ദിവസം സൂപ്പർ ലീഗ് കേരള മത്സരത്തിനു ശേഷം പൃഥ്വിരാജിന്റേയും ബേസിലിന്റെയും വൈറലായ ഒരു വിഡിയോയുടെ ഫോട്ടോ ഉപയോഗിച്ചാണ് കേരള പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനല്‍ വേദിയില്‍ നടന്ന സംഭവമാണ് ബേസിലിനെ സോഷ്യൽമീഡിയയിൽ ട്രോളുകൾക്കിടയായ്‌ക്കിയിരുന്നു. ഈ സംഭവത്തെയാണ് ഇതിനായി കേരളാ പൊലീസ് ഉപയോഗിച്ചിരിക്കുന്നത്.

‘ചിരി’പദ്ധതി
കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more