1 GBP = 107.38
breaking news

‘പുറത്തുവന്ന വാർത്തകൾ തെറ്റ്; ഇപി പറയുന്നത് വിശ്വസിക്കുന്നു; നടക്കുന്നത് പാർട്ടിക്ക് എതിരായ ​ഗൂഢാലോചന’; എം വി ഗോവിന്ദൻ

‘പുറത്തുവന്ന വാർത്തകൾ തെറ്റ്; ഇപി പറയുന്നത് വിശ്വസിക്കുന്നു; നടക്കുന്നത് പാർട്ടിക്ക് എതിരായ ​ഗൂഢാലോചന’; എം വി ഗോവിന്ദൻ

ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പുറത്തുവന്ന വാർത്തകൾ‌ തെറ്റാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. താൻ അങ്ങനെ ഒരു പുസ്തകം എഴുതിയിട്ടില്ലന്ന് ഇ പി തന്നെ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇങ്ങനെ മാധ്യമങ്ങൾ ഓരോന്ന് കൊണ്ടുവരും. തത്കാലം ഇ പി യെ വിശ്വസിക്കുകയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

പുസ്തക വിവാദത്തിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നെങ്കിൽ അന്വേഷിക്കണമെന്ന് എംവി ​ഗോവിന്ദൻ ആവശ്യപ്പെട്ടു. ഡി സി ബുക്സും മാധ്യമത്തിന്റെ ഭാഗം, അവർക്കും ബിസിനസ് താല്പര്യം ഉണ്ടാകുമെന്ന് കുറ്റപ്പെടുത്തൽ. ജയരാജൻ പറഞ്ഞിടത്ത് താനും നിൽക്കുന്നത്. അതിനപ്പുറം ഒന്നും പറയാനില്ലെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

പുസ്തകം എഴുതുന്നതിന് പാർട്ടിയുടെ അനുമതി ആവശ്യമില്ല. പാർട്ടിക്ക് എതിരായി ഗൂഢാലോചന ഉണ്ടോ എന്നതൊക്കെ പിന്നെ ചർച്ച ചെയ്യാം. നിയമ നടപടി എടുക്കും എന്ന് ഇ പി തന്നെ പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങൾ പാർട്ടിക്ക് എതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ വിവാദമെന്ന് എംവി ​ഗോവിന്ദൻ. ജയരാജന്റെ പേരിലുള്ള പുസ്തക വിവാദത്തിൽ നിയമ നടപടി സ്വീകരിക്കണ്ടത് ജയരാജൻ തന്നെയാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇ പി എന്തെങ്കിലും അതൃപ്തി അറിയിച്ചിട്ടുണ്ടങ്കിൽ തന്നെ അത് മാധ്യമങ്ങളോ പറയണ്ട കാര്യം ഇല്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more