1 GBP = 107.00
breaking news

യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

അലക്സ് വർഗ്ഗീസ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

2025 ലെ യുക്മ കലണ്ടറിൻറെ പ്രകാശന കർമ്മം യുകെ മലയാളികളുടെ അഭിമാനമായ ആഷ്ഫോർഡ് എം.പി സോജൻ ജോസഫ്, പതിനഞ്ചാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടന വേദിയിൽ വെച്ച് നിർവ്വഹിച്ചു. മുൻ വർഷങ്ങളിലേത് പോലെ മൾട്ടി കളറിൽ അതിമനോഹരമായാണ് ഇക്കുറിയും യുക്മ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. 

യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്ന ലിങ്കിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് തികച്ചും സൌജന്യമായി കലണ്ടർ ഭവനങ്ങളിൽ എത്തിച്ച് തരുന്നതാണ്.

ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, ദി ടിഫിൻ ബോക്സ്, ഫസ്റ്റ് കോൾ നോട്ടിംഗ്ഹാം, ട്യൂട്ടർ വേവ്സ്, ലവ് ടു കെയർ, മുത്തൂറ്റ് ഗ്രൂപ്പ്, ഗ്‌ളോബൽ സ്റ്റഡി ലിങ്ക് എന്നീ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളാണ് യുക്മ കലണ്ടർ സ്പോൺസർ ചെയ്തിരിക്കുന്നത്.

കലണ്ടർ ലഭിക്കുന്നതിന് വേണ്ടിയുള്ള ലിങ്ക് താഴെ ചേർത്തിരിക്കുന്നു:-

https://docs.google.com/forms/d/e/1FAIpQLSfI9YQgxuOs6Fy1JU92BbJc0tRpCpgg4g8ihVDM6Ci8zdmYVg/viewform

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more