1 GBP = 107.19
breaking news

‘പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കും’; വിഡി സതീശൻ

‘പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കും’; വിഡി സതീശൻ


പാലക്കാട് ഉപതെര‍ഞ്ഞെടുപ്പിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിൽ അധികം വോട്ടിന് ജയിക്കും. സ്പിരിറ്റ് പിടികൂടിയത് പുതിയ നാടകമെന്നും പിന്നിൽ മന്ത്രി എം ബി രാജേഷും അളിയനുമാണെന്ന് വിഡി സതീശൻ പറഞ്ഞു.

പാലക്കാട് മൂന്നാം സ്ഥാനത്ത് വരുമെന്ന് സിപിഐഎം ഉറപ്പിച്ചിട്ടും കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇത് ബിജെപിയെ ജയിപ്പിക്കാനാണെന്ന് വിഡി സതീശൻ ആരോപിച്ചു. കുഴൽപ്പണ ആരോപണത്തിൽ നാണം കെട്ട് നിൽക്കുകയാണ് ബിജെപി അധ്യക്ഷൻ. കോൺഗ്രസും കുഴൽപ്പണക്കാരാണെന്ന് വരുത്തി തീർക്കാൻ എംബി രാജേഷ് ശ്രമിച്ചെന്ന് വിഡി സതീശൻ പറഞ്ഞു.

ചേലക്കരയിൽ യുഡിഎഫ് 5000ത്തിലധികം വോട്ടിന് ജയിക്കും. പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന നല്ല കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് വിഡി സതീശൻ പറഞ്ഞു. ബിജെപി -സിപിഐഎം നേതാക്കൾ തമ്മിൽ ഡീൽ നടത്തിയെന്നും അണികളെ പറ്റിക്കുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.

കേരളത്തിൽ സർക്കാരില്ലായ്മയാണ് ഇപ്പോൾ നടക്കുന്നതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് പോലും ഭരണത്തിൽ കണ്ട്രോളില്ല. മുഖ്യമന്ത്രിയുടെ വകുപ്പ് പോലും ഭരിക്കുന്ന ഉപജാപക സംഘമെന്ന് പ്രതിപക്ഷ നേതാവിന്റെ വിമർശനം. നവീൻ ബാബുവിന്റെ മരണത്തിൽ സിപിഐഎമ്മിന് കാപട്യമെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. സീപ്ലെയിനിന്റെ പിതൃത്വം ഏറ്റെടുത്ത് കാപട്യമാണ് നടത്തുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more