1 GBP = 107.04
breaking news

കാനഡയിൽ ഖലിസ്താനികളുടെ സാന്നിധ്യമുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

കാനഡയിൽ ഖലിസ്താനികളുടെ സാന്നിധ്യമുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഒട്ടാവ: കാനഡയിൽ ഖലിസ്താനികളുടെ സാന്നിധ്യമുണ്ടെന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. എന്നാൽ, മുഴുവൻ സിഖ് സമൂഹവും അവരെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാനഡയിൽ ഖലിസ്താനികളുടെ സാന്നിധ്യമുണ്ടെന്ന് ഇന്ത്യ നേരത്തെ ആരോപിച്ചിരുന്നു. ഇതാദ്യമായാണ് ഇക്കാര്യം പരസ്യമായി സമ്മതിച്ച് ട്രൂഡോ രംഗത്തെത്തുന്നത്.

കാനഡയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്ന ഹിന്ദുക്കളുണ്ട്. എന്നാൽ, മുഴുവൻ ഹിന്ദുക്കളും ഇന്ത്യൻ പ്രധാനമന്ത്രിയെ പിന്തുണക്കുന്നില്ലെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഒട്ടാവ പാർലമെന്റ് ഹാളിൽ നടന്ന ദീപാവലി ആഘോഷ ചടങ്ങിനിടെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര പ്രതിസന്ധി നിലനിൽക്കുന്നതിനിടെയാണ് ട്രൂഡോയുടെ പ്രസ്താവന. ഹർദീപ് സിങ് നിജ്ജാർ വധത്തോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. നിജ്ജാർ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് 2023 സെപ്തംബറിൽ ട്രൂഡോ ആരോപിച്ചിരുന്നു.

തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. പിന്നീട് ഇന്ത്യ നിജ്ജാർ വധത്തിന് തെളിവ് ചോദിച്ചുവെങ്കിലും ഇന്റലിജൻസ് വിവരങ്ങളല്ലാതെ മറ്റൊരു തെളിവുമില്ലെന്നായിരുന്നു കാനഡയുടെ നിലപാട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more