1 GBP = 107.59

തദ്ദേശ തെരഞ്ഞെടുപ്പ്: കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം

തദ്ദേശ തെരഞ്ഞെടുപ്പ്: കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം. ശക്തി കേന്ദ്രങ്ങളിൽ കഴിഞ്ഞ തവണ ലഭിച്ചതിലും കൂടുതൽ സീറ്റുകൾ എൽഡിഎഫിൽ ചോദിക്കും. സീറ്റ് ലഭിച്ചില്ലെങ്കിൽ കടുത്ത നിലപാടുകൾ സ്വീകരിക്കാനുമാണ് തീരുമാനം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കഴിഞ്ഞദിവസം നേതൃ ക്യാമ്പ് കേരള കോൺഗ്രസ് നടത്തിയിരുന്നു. ആ ക്യാമ്പിലാണ് നിർണായ തീരുമാനങ്ങൾ കൈക്കൊണ്ടത്. പാർട്ടിക്ക് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ അർഹതയുണ്ട് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞതവണ ലഭിച്ചതിനെക്കാൾ കൂടുതൽ സീറ്റുകൾ വേണമെന്ന് തന്നെയാണ് ആവശ്യം. ഇക്കാര്യം അടുത്ത എൽഡിഎഫിൽ ഉന്നയിക്കും. ഇതിന് മുന്നോടിയായി പാർട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവന്ന് ശക്തി തെളിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കോട്ടയം ഇടുക്കി എറണാകുളം പത്തനംതിട്ട ജില്ലകളിലകും കൂടുതൽ തെറ്റുകൾ ആവശ്യപ്പെടുക. സിറ്റ് നൽകിയില്ലെങ്കിൽ എൽഡിഎഫിൽ കടുത്ത തീരുമാനങ്ങൾ സ്വീകരിക്കുമെന്നുമാണ് സൂചന. തദ്ദേശ സ്വയംഭരണ ചർച്ചകൾക്കായി ചേരുന്ന എൽഡിഎഫിൽ കാര്യം വിശദമായി തന്നെ നേതൃത്വം അവതരിപ്പിക്കും.

കേരള കോൺഗ്രസ് എം കൂടുതൽ സീറ്റുകൾ ചോദിച്ചാൽ സിപിഐ അടക്കമുള്ള പാർട്ടികൾ ഇതിനെ ശക്തമായി എതിർക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ അത് മുന്നണിയിൽ വലിയ പൊട്ടിത്തെറികൾക്കും കാരണമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more