1 GBP = 106.75
breaking news

42-ാം വയസില്‍ IPL അരങ്ങേറ്റം കുറിക്കാൻ ആൻഡേഴ്സൺ

42-ാം വയസില്‍ IPL അരങ്ങേറ്റം കുറിക്കാൻ ആൻഡേഴ്സൺ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മെഗാ താരലേലം നവംബര്‍ 24, 25 തീയതികളിലായി നടക്കാന്‍ പോവുകയാണ്. ജിദ്ദയില്‍ നടക്കുന്ന മെഗാലേലത്തില്‍ 1,574 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി പല സൂപ്പര്‍ താരങ്ങളും ഇത്തവണ മെഗാലേലത്തിലേക്ക് പങ്കെടുക്കുന്നുണ്ട്. ഇംഗ്ലണ്ട് മുന്‍ പേസറും നിലവിലെ ഇംഗ്ലീഷ് ടീം ബൗളിങ് പരിശീലകനുമായ ജെയിംസ് ആന്‍ഡേഴ്‌സണാണ് ഇത്തവണത്തെ ലേലത്തിലെ സര്‍പ്രൈസുകളിലൊന്ന്.

ആന്‍ഡേഴ്‌സണ്‍ ആദ്യമായാണ് ഐപിഎല്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത്. 42-ാം വയസിലാണ് ഐപിഎല്‍ മത്സരരംഗത്തും ‘ഒരു കൈ’ നോക്കാനിറങ്ങുന്നതെന്നതാണ് പ്രത്യേകത. റിപ്പോര്‍ട്ടുകള്‍ പ്രകാരം അടിസ്ഥാന വിലയായ 1.25 കോടി രൂപയിലാണ് ആന്‍ഡേഴ്‌സണ്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ആദ്യമായി ഐപിഎല്ലിലെത്തുന്ന ആന്‍ഡേഴ്‌സണെ ഏത് ടീം റാഞ്ചുമെന്ന് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more