1 GBP = 106.76
breaking news

‘പരാതിയുമായി വരുന്നവരെ നിശബ്ദരാക്കാന്‍ ശ്രമം’; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതില്‍ സാന്ദ്ര തോമസ്

‘പരാതിയുമായി വരുന്നവരെ നിശബ്ദരാക്കാന്‍ ശ്രമം’; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതില്‍ സാന്ദ്ര തോമസ്


പരാതിയുമായി വരുന്നവരെ നിശബ്ദരാക്കുകയെന്ന ഉദ്ദേശത്തിലാണ് തന്നെപ്പോലൊരാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്ന് സാന്ദ്ര തോമസ്. തനിക്കുണ്ടായത് വളരെ മോശപ്പെട്ട അനുഭവമാണെന്നും പവര്‍ പൊസിഷനിലിരിക്കുന്ന, എംപ്ലോയര്‍ ആയ തന്നെപ്പോലൊരാള്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ സ്ത്രീകള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പോലുള്ളവരുടെ മുന്നില്‍ വന്നാലുള്ള അവസ്ഥ എന്തായിരിക്കുമെന്നും അവര്‍ ചോദിക്കുന്നു. അതിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും അവര്‍ വ്യക്തമാക്കി.

തനിക്ക് നേരിട്ട ദുരനുഭവത്തില്‍ പരാതി നല്‍കിയത് ആണ് സംഘടന കണ്ട അച്ചടക്ക ലംഘനമെന്ന് സാന്ദ്ര പറഞ്ഞു. തന്നോട് ആരും ക്ഷമാപണം പോലും നടത്തിയില്ലെന്നും സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും അവര്‍ പറഞ്ഞു. നിയമ പരമായ പോരാട്ടം തുടരുമെന്നും ഫിലിം ചേമ്പറില്‍ വിഷയo ഉന്നയികുന്നത് ആലോചിക്കുമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. താന്‍ നേരിട്ട ലൈംഗിക അതിക്ഷേപത്തിന് തെളിവുണ്ടെന്നും സാന്ദ്ര തോമസി പറഞ്ഞു. ഇത് എസ്‌ഐടി അന്വേഷിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. നിര്‍മാതകളുടെ സാമ്പത്തിക സ്രോതസ് സര്‍ക്കാര്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.

സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയിരുന്നു. ഒരാഴ്ച മുന്‍പായിരുന്നു നടപടി. അച്ചടക്ക ലംഘനം നടത്തിയതിനായിരുന്നു നടപടി. സംഘടന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് വിമര്‍ശനം. സിനിമ വിതരരണവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിനായി വിളിച്ച യോഗത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എസ്‌ഐടിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അസോസിയേഷന്റെ ഭാഗത്ത് നിന്നുള്ള നടപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more