1 GBP = 106.77
breaking news

‘ശുഭ്മാന്‍ ഗില്‍ മികവ് കാട്ടി, ഈ തോല്‍വി വെറുതെ വിട്ടുകളയാന്‍ പറ്റില്ല, കര്‍ശന നടപടികളുണ്ടാകണം’; സച്ചിന്‍ ടെണ്ടുല്‍ക്കര്‍

‘ശുഭ്മാന്‍ ഗില്‍ മികവ് കാട്ടി, ഈ തോല്‍വി വെറുതെ വിട്ടുകളയാന്‍ പറ്റില്ല, കര്‍ശന നടപടികളുണ്ടാകണം’; സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ന്യൂസിലന്‍ഡിനെതിരെ ഹോം ഗ്രൗണ്ടില്‍ 3-0ന് തോറ്റത് വിട്ടുകളയാന്‍ ബുദ്ധിമുട്ടാണെന്നും ആത്മപരിശോധന ആവശ്യമാണെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യയുടെ തോല്‍വികളെ ഇത്ര മൂര്‍ച്ചയോടെ വിശകലനം ചെയ്യുന്ന സച്ചിനെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം.

നാട്ടില്‍ 0-3ന് പരമ്പര നഷ്ടമാകുക എന്നത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്.അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ പരിശോധന വേണം. എന്തുകൊണ്ടാണ് തോറ്റത്, തയാറെടുപ്പുകളുടെ കുറവു കൊണ്ടാണോ, മോശം ഷോട്ട് സെലക്ഷനാണോ, അതോ പരിശീലന മത്സരങ്ങളുടെ കുറവുകൊണ്ടാണോ, ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണം.

ശുഭ്മാന്‍ ഗില്‍ ആദ്യ ഇന്നിംഗ്‌സില്‍ തിരിച്ചടിക്കാനുള്ള തന്റെ മികവ് കാട്ടി. റിഷഭ് പന്താകട്ടെ രണ്ട് ഇന്നിംഗ്‌സിലും ഉജ്ജ്വലമായാണ് കളിച്ചത്. അവന്റെ ഫൂട്ട് വര്‍ക്ക് വെല്ലുവിളി നിറഞ്ഞൊരു പിച്ചിനെ മറ്റൊന്നാക്കി മാറ്റി. ആസാമാന്യ പ്രകടനമായിരുന്നു അവന്റേത്.

വിജയത്തില്‍ എല്ലാ ക്രെഡിറ്റും ന്യൂസിലന്‍ഡിന് നല്‍കുന്നു. പരമ്പരയില്‍ മുഴവന്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നിങ്ങള്‍ പുറത്തെടുത്തത്. ഇന്ത്യയില്‍ 3-0ന് പരമ്പര നേടാനാവുക എന്നത് കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ഫലമാണ്- സച്ചിന്‍ എക്‌സില്‍ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more