1 GBP = 106.73
breaking news

റെക്സം കേരളാ കമ്മ്യൂണിറ്റി ദീപാവലി ആഘോഷം മധുര തരമായി.

റെക്സം കേരളാ കമ്മ്യൂണിറ്റി ദീപാവലി ആഘോഷം മധുര തരമായി.

ബെന്നി തോമസ്

റെക്സം കേരളാ കമ്മ്യൂണിറ്റി (WKC) ദീപാവലിദിനം ആഘോഷനിമിഷങ്ങളാക്കി. ദീപാവലി ദീപം തെളിച്ചും, മധുര പലഹാരങ്ങൾ വിതരണം ചെയ്തും പൂത്തിരി, മത്താപ്പു കത്തിച്ചും പാട്ടും ഡാൻസും ആയി ദീപാവലി സായാഹ്നം കുട്ടികളും മുതിർന്നവരും ഓർമ്മയിൽ സൂക്ഷിക്കുന്ന നല്ലൊരു ദിനമാക്കി. മധുരമുള്ള ഗുജറാത്തി ലഡു, മധുരം തുളുമ്പുന്ന ഗുലാബ് ജാബ്, സ്വാദിഷ്ടമായ ക്യാരറ്റ് കേക്ക്, സേമിയ പായസം, കേക്ക്, ബിസ്കറ്റ്, വിവിധയിനം മിഠായികൾ, പ്രത്യേകം തയ്യാർ ചെയ്ത നാടൻ ചായ എല്ലാവരും ആവോളം ആസ്വദിച്ചു. ഏവർക്കും നൃത്തചുവടുകൾ വയ്ക്കാൻ തക്കതായ പാട്ടുകളും, ഡാൻസും ആഘോഷത്തിന് ഊർജം പകർന്നു. പരിപാടിയിൽ പങ്കെടുത്ത ഓരോ കുടുംബവും ദീപം തെളിച്ച് ഈ ലൈറ്റുകളുടെ ആഘോഷത്തിൽ കണ്ണികളായി.

പുതുതായി ഈ കൂട്ടായ്എ ഈ കൂട്ടായ്മയിൽ എത്തിയവരെ പരിചയപ്പെടാനും സ്വന്തം നാട്ടിൽ നിന്നും എത്തിയവരുമായി സൗഹൃദം പങ്കിടുന്നതിനുമുള്ള അവസരമാണ് ഇത്തരം കൂട്ടായ് മകൾ.

മാതൃ രാജ്യം വിട്ട് അന്യനാട്ടിൽ കഴിയുമ്പോൾ ഇവിടുത്തെ ജോലി തിരക്കും കുട്ടികളുടെ സ്കൂൾ, കുടുംബ കാര്യങ്ങൾ ഇവയുടെ തിരക്കിൽ കഴിയുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും തെല്ലൊരു സന്തോഷം നൽകുന്നതാണ് നമ്മുടെ ഒത്തുചേരലുകൾ. നമ്മുടെ തനത് ആഘോഷങ്ങൾ മറക്കാതെ ഓർമ്മയിൽ സൂക്ഷിച് നമ്മുടെ കുട്ടികൾക്ക് പകർന്നു നൽകാനുള്ള അവസരങ്ങൾ ആണ് നമ്മുടെ ഓണം, ക്രിസ്മസ് ന്യൂ ഇയർ, ഈസ്റ്റെർ, വിഷു, ദീപാവലി ആഘോഷങ്ങൾ. റെക്സം കേരളാ കമ്മ്യൂണിറ്റി എല്ലാവർഷവും ഇത്തരം ആഘോഷങ്ങൾ ഭംഗിയായി നടത്തി വരുന്നു.

WKC യൂടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം 2025 ജനുവരി മാസം 4ാം തിയതി ശനിയാഴ്ച റെക്സം വാർ മെമ്മോറിയൽ ഹാളിൽ നൂതനമായ പരിപാടികളോടെ നടത്താനുള്ള അണിയറ പ്രവർത്തങ്ങൾ നടന്നുവരുന്നു.കൂടുതൽ വിവരങ്ങൾ അറിയാൻ Wrexham Kerala Community Facebook, Whatsapp ജോയിൻ ചെയ്യുക.

ഈ വർഷത്തെ ദീപാവലി ആഘോഷത്തിൽ പങ്കുചേർന്ന എല്ലാവർക്കും WKC കമ്മിറ്റി അംഗങ്ങളുടെ നന്ദി അറിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more