1 GBP = 106.75
breaking news

ലെസ്റ്റെറിൽ മലയാളി കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ സംഗമം നടന്നു

ലെസ്റ്റെറിൽ മലയാളി കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ സംഗമം നടന്നു

സോഷ്യൽ മീഡിയ കൊണ്ട് ചിര പരിചിതരായ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ മഹാസംഗമത്തിനു ലെസ്റ്റർ വേദിയായി . ഈ കഴിഞ്ഞ ഒക്ടോബര് 26നു ലെസ്റ്ററിലെ ബക്ക്‌ മിനിസ്റ്റർ റോഡിലെ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ വിശാലമായ ഹാളിൽ ഉൽഘാടന സമ്മേളനത്തോടൊപ്പം സംവാദങ്ങൾ ആശയ കൂട്ടായ്മ കൂടാതെ അത്യുഗ്രൻ കണ്ടന്റ് ക്രിയേറ്റേഴ്സ് അവാർഡു വിതരണവും കിടിലൻ ഡി ജെ പാർട്ടിയുമായി ആണ് പരിപാടികൾ പര്യവസാനിച്ചതു .

കൃത്യം 5 മണിക്ക് ആരംഭിച്ച ഉൽഘാടന സമ്മേളനത്തിൽ ലെസ്റ്റർ മലയാളി കണ്ടന്റ് ക്രിയേറ്റേഴ്സ് ആയ രാജ് ജോമോൻ എന്നിവർ നേതൃത്വം നൽകി . ലെസ്റ്റർ കേരള കമ്മ്യുണിറ്റി പ്രസിഡന്റ് ജോർജ് കാട്ടാമ്പള്ളി , സെക്രട്രറി രേവതി മുൻ പ്രസിഡന്റ് ജോസ് തോമസ് മുൻ സെക്രട്ടറി അജീഷ് കൃഷ്‌ണൻ കമ്മറ്റി അംഗമായ സോണി ജോർജ് തുടങ്ങിയവർ പങ്കെടുത്തു
യു കെയിലെ മികച്ച കണ്ടന്റ് ക്രിയേറ്റ്സ് ലിസ്റ്റിൽ പെട്ട ലിന്റു റോണി , മല്ലു കപ്പിൾസ് , ഷെഫ് ജോമോൻ എന്നിവർ മുഖ്യാതിഥികളായി

ഏറ്റവും ആകർഷകമായ അവാർഡ് വിതരണം സ്പോൺസർ ചെയ്തത് റേഡിയോ ലെമൺ ആണ് . 22 അവാർഡുകൾ വിവിധ മേഖലകളിൽ നൽകി ആദരിച്ചു , കൂടാതെ കണ്ടന്റ് കൊണ്ട് കരവിരുത് രചിച്ചവർക്കു പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലൂടെ മുൻപോട്ടു മുന്നേറുവാനുള്ള വിവിധ ആശയങ്ങൾ ക്രിയേറ്റേഴ്‌സിന്റെ കൂട്ടായ്മ പങ്കു വെച്ച് . കൂടാതെ വിഷ്ണു വയലിനും പ്രഫുൽ കാജുനിലും ഫ്യൂഷൻ സംഗീതം അവതരിപ്പിച്ചു.

ലെസ്റ്ററിന്റെ മണ്ണിൽ കുരുത്തു പടർന്നു പന്തലിച്ച നിരവധി പ്രസ്ഥാനങ്ങളും പരിപാടികളുമുണ്ട് അത് പോലെ ലെസ്റ്ററിലെ മലയാളി സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ കൂട്ടായ്മയായ ലെസ്റ്റർ മലയാളി കണ്ടന്റ് ക്രിയേറ്റേഴ്സിൽ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളുടെ ആകെത്തുകയാണ് ഇപ്പോൾ നടന്ന ഈ സംഗമം കേവലം കുടുംബ സംഗമം എന്ന ആശയത്തിൽ നീന്നും ആവേശം ഉൾക്കൊണ്ട് കൊണ്ട് നിരവധി ആളുകൾ ഗ്രുപ്പിലേക്കു എത്തുകയും ചെയ്തപ്പോൾ വലിയ ഒരു കൂട്ടായ്മയായി അത് മാറി എന്നതാണ് സത്യം .

വലിയ ഗ്രുപ്പുകളിൽ നിരവധി ഫോള്ളോവെഴ്സിന്റെ നമ്പറുകൾ നോക്കി മെമെബെർഷിപ്പ് നൽകുന്ന പ്രക്രിയക്കു വിപരീതമായി കണ്ടന്റ് ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ മുന്നേറുവാൻ താല്പര്യമുള്ള ആർക്കും വലിപ്പ ചെറുപ്പമില്ലാതെ LMCC ഗ്രുപ്പ് അംഗത്വം നൽകും . പര്സപരം സഹായിച്ചു കൊണ്ട് മുന്നേറുവാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് കൂട്ടായ്മയിലെ അംഗങ്ങൾ .
ഫോറ്ർട്ട് വെസ്റ് ഇന്റർനാഷണൽ ഐഡിയലിസ്റ്റിക്കു സർവീസസും ഉൾപ്പെടെ നിരവധി ആളുകളുടെ സഹായം കൊണ്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്

സതേൺ സ്‌പൈസ് കെട്ടെര്സു ഒരുക്കിയ ഉഗ്രൻ വിരുന്നോടെ ആണ് പരിപാടികൾ അവസാനിച്ചത് ലെസ്റ്റെറിൽ കാറ്ററിംഗ് രംഗത്തെ സൂപ്പർ താരങ്ങളായ സതേൺ സ്‌പൈസ് ഒരു കിടിലൻ വിവാഹ മെനു തന്നെ കണ്ടന്റ് ക്രിയേറ്റേഴ്സിനെ ഞെട്ടിച്ചു കൊണ്ട് തയ്യാറാക്കി.കേപ്റ്റ സൗണ്ടസ് അവതരിപ്പിച്ച ഡി ജെയും , പരിപാടിയെ ഗംഭീരമാക്കി . വരും വര്ഷം സീസൺ 2 നു വേണ്ടിയുള്ള ഒരുക്കങ്ങളോടെ ആണ് ഇത്തവണത്തെ മീറ്റിംഗ് അവസാനിച്ചത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more