ഏറ്റവും കൂടുതൽ വായിക്കപ്പെട്ട നോവലായ ‘ആടുജീവിതം’ അടക്കം, മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം
ഉൾപ്പടെ പന്ത്രണ്ടോളം അവാർഡുകൾ കരസ്ഥമാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ബെന്യാമിനെ ബ്രിട്ടണിലെ മലയാളികൾക്ക് നേരില്‍ കാണാനും സംസാരിക്കാനും അവസരമാണ് ഈ വരുന്ന ശനിയും ഞായറുമായി ലണ്ടനിലെ മനർപാർക്കിലുള്ള ‘കേരള ഹൌസി’ൽ ഒരുക്കുന്നത് .
അനേകം പ്രഗത്ഭരും അല്ലാത്തവരുമായ മലയാളം ഭാഷ സ്നേഹികൾ കഴിഞ്ഞ ഒരു നൂറ്റാണ്ടിലായി ഈ ആംഗലേയ നാട്ടിൽ പ്രവാസികളായി എത്തി ചേർന്നപ്പോഴെല്ലാം അവരുടേതായ രീതിയിൽ ഓരോ കാലഘട്ടത്തിലും കലാ സാഹിത്യ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചിരുന്നതായി പാശ്ചാത്യ മലയാളി ചരിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട് .
പഴയകാല മലയാള കലാസാഹിത്യ പ്രതിഭകളായിരുന്ന കെ . പി കേശവമേനോൻ , കെ . ടി .പോൾ , ഓബ്രിമേനോൻ , എം എ ഷക്കൂർ, അന്നാമ്മ വർക്കി ,വി . കെ .കൃഷ്ണമേനോൻ ,മേനോൻ മാരാത്ത് തുടങ്ങി അനേകർ സമ്പന്നമാക്കിയ യു.കെയുടെ മലയാള കലാസാഹിത്യരംഗത്തേക്ക് പിൻഗാമികളായി ഇപ്പോഴും ധാരാളം മലയാളം ഭാഷാസ്നേഹികൾ എത്തിച്ചേർന്നുകൊണ്ടിരിക്കുകയും അവരുടേതായ സാഹിത്യ കൃതികൾ പുസ്തകരൂപത്തിലും, വെബ് ലോഗുകളിലും പുറത്തിറങ്ങി അനേകം വായനയിടങ്ങൾ രൂപപ്പെട്ടു .
ഇതിനോടൊപ്പം യു.കെയിലെ മലയാളം എഴുത്തുകാരുടെ ആദ്യസംഗമം ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു. കെ യുടെ ആസ്ഥാനമായ ലണ്ടനിലെ ‘കേരളാഹൗസി’ല്‍വച്ചു 2017 ല്‍ നടത്തുകയുണ്ടായി. അതേത്തുടര്‍ന്നു 2019 ല്‍ വീണ്ടും സംഘടിപ്പിച്ച സംഗമത്തിനു ശേഷം അനേകം മലയാളി എഴുത്തുകാര്‍ ഈ രാജ്യത്ത് എത്തപ്പെടുകയും, ധാരാളം പുതിയ പുസ്തകങ്ങള്‍ യു.കെ മലയാളികളുടേതായി വീണ്ടും പുറത്തു വരികയും ചെയ്തു. ഇതാ വീണ്ടുമൊരു മലയാളം ഭാഷ കുതുകികളുടെ സംഗമം ‘മലയാളോത്സവം 2024’ എന്നപേരില്‍ കേരളപ്പിറവിയാഘോഷത്തോടൊപ്പം ഈ നവംബറിലെ ആദ്യ ശനിയും ഞായറും ദിനങ്ങളില്‍ ലണ്ടനിലുള്ള കേരള ഹൌസില്‍ വെച്ച് ഒരുങ്ങുകയാണ്. കഥോത്സവം, കവിതോത്സവം, പുസ്തക പ്രദര്‍ശനം, പുസ്തക വില്പന, ആലാപനം, രചനാ മത്സങ്ങള്‍, കലാ പ്രദര്‍ശനം എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു.
എഴുത്തുകാര്‍ക്ക് അവരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാനും, പരിചയപ്പെടുത്താനും, വില്പന നടത്താനും സൗകര്യമുണ്ടായിരിക്കും. മലയാളി കലാപ്രവര്‍ത്തകര്‍ സൃഷ്ട്ടിച്ച ചിത്രങ്ങളും, ശില്പങ്ങളും, ഒപ്പം ബ്രിട്ടനിലെ സിനിമാ പ്രേമികള്‍ അണിയിച്ചൊരുക്കിയ സിനിമകളുടെ പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുവാനും സൗകര്യമുണ്ടായിരിക്കും. കലാപ്രദർശനം ലക്ഷ്യമിടുന്നത് അവയുടെ പരിചയപ്പെടുത്തലും വില്പനയുമാണ്. ആദ്യദിനമായ ശനിയാഴ്ച, നവംബർ 2- ന് , രാവിലെ 10 മണി മുതൽ ചിത്ര /ശില്പ കലാ പ്രദര്‍ശനവും , വെകീട്ട് 5 മണി മുതൽ എഴുത്തുകാരൻ ബെന്യാമനുമായി മുഖാമുഖം കൂടികാഴ്ച്ചയും ,സംവാദവും സംഘടിപ്പിക്കുന്നു .
രണ്ടാം ദിനമായ ഞായറാഴ്ച ,നവംബർ 3 – ന് സാഹിത്യകാരൻ ബെന്യാമിൻ പങ്കെടുക്കുന്ന സാഹിത്യ സമ്മേളനങ്ങളും മറ്റും ഉണ്ടായിരിക്കും.
ഇതോടൊപ്പം പ്രശസ്ത സാഹിത്യകാരനായ ബെന്യാമിൻ പങ്കെടുക്കുന്ന ചടങ്ങിൽവച്ച് ‘MAUK എഴുത്തച്ഛൻ ഗ്രന്ഥശാല’യുടെ ഔപചാരികമായ ഉദ്ഘാടനവും നിർവ്വഹിക്കപ്പെടുന്നു.
എല്ലാ മലയാള ഭാഷ സ്നേഹികൾക്കും സ്വാഗതം…
നിങ്ങളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയിക്കുക. താമസ സൗകര്യം വേണ്ടവർക്ക് അതു ന്യായമായ നിരക്കിൽ സംഘടിപ്പിച്ചുകൊടുക്കാൻ തയാറാണ്.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ദയവായി രെജിസ്റ്റർ ചെയ്യുക.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages