1 GBP = 106.77
breaking news

മികച്ച യുവതാരം ലമീൻ യമാൽ, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്; ഫ്രാൻസ് ഫുട്ബോളിന്റെ പുരസ്കാര ജേതാക്കൾ ഇവർ

മികച്ച യുവതാരം ലമീൻ യമാൽ, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്; ഫ്രാൻസ് ഫുട്ബോളിന്റെ പുരസ്കാര ജേതാക്കൾ ഇവർ

ലോകഫുട്ബോളിലെ മികച്ച താരത്തിനുള്ള ബലൻ ദ് ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി സ്വന്തമാക്കി. അയ്താന ബോൺമതിയാണ് മികച്ച വനിത താരം. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാഴ്സിലോണയുടെ സ്പാനിഷ് താരം ലമീൻ യമാൽ സ്വന്തമാക്കി. 21 വയസ്സിൽ താഴെയുള്ള താരങ്ങൾക്കു നൽകുന്ന കോപ്പ ട്രോഫി ആദ്യമായി 18 വയസിൽ താഴെ പ്രായമുള്ള യമാൽ സ്വന്തമാക്കി.

മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരം ആസ്റ്റൺ വില്ലയുടെ അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനാണ് നേടാനായത്. കോപ അമേരിക്ക കിരീടം നിലനിർത്തുന്നതിൽ അർജന്റീനൻ നിരയിലെ നിർണായ സാന്നിധ്യമായിരുന്നു എമിലിയാനോ മാർട്ടിനെസ്. തുടർച്ചയായ രണ്ടാം തവണയാണ് എമിലിയാനോ ലെവ് യാഷിൻ പുരസ്കാരം നേടിയത്.

മികച്ച സ്ട്രൈക്കർക്കുള്ള ​ഗേർഡ് മുള്ളർ പുരസ്കാരം രണ്ട് താരങ്ങൾ പങ്കിട്ടു. ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് സൂപ്പർതാരം ഹാരി കെയ്ൻ, കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കായും നിലവിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനായും കളിക്കുന്ന ഫ്രാൻസ് താരം കിലിയൻ എംബപ്പെ എന്നിവരാണ് മികച്ച സ്ട്രൈക്കർമാർ.

പുരുഷ ഫുട്ബോളിൽ മികച്ച പരിശീലകനുള്ള യൊഹാൻ ക്രൈഫ് പുരസ്കാരം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി സ്വന്തമാക്കി. വനിത ഫുട്ബോളിലെ മികച്ച പരിശീലകയായി ചെൽസി, യുഎസ്എ ടീമുകളുടെ മാനേജർ എമ്മ ഹെയ്‌ൽസിനെ തിരഞ്ഞെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more