“ലെസ്റ്റെറിൽ മലയാളി കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ മഹാസംഗമം”
Oct 24, 2024
അനീഷ് ജോൺ
സോഷ്യൽ മീഡിയ കൊണ്ട് ലോകം മാറ്റി മറിക്കാൻ കെല്പുള്ള കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ മഹാസംഗമത്തിനു ലെസ്റ്റർ വേദിയാകുന്നു. ഈ വരുന്ന ഒക്ടോബര് 26നു ലെസ്റ്ററിലെ ബക്ക് മിനിസ്റ്റർ റോഡിലെ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ വിശാലമായ ഹാളിൽ സംഗമം അരങ്ങേറും വിവിധ പരിപാടികൾക്കൊപ്പം സംവാദങ്ങൾ ആശയ കൂട്ടായ്മ കൂടാതെ അത്യുഗ്രൻ കണ്ടന്റ് ക്രിയേറ്റേഴ്സ് അവാർഡു വിതരണവും കിടിലൻ ഡി ജെ പാർട്ടിയുമായി ആണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. സംഗമത്തിൽ യു കെയിലെ മികച്ച കണ്ടന്റ് ക്രിയേറ്റ്സ് ലിസ്റ്റിൽ പെട്ട ലിന്റു റോണി, മല്ലു കപ്പിൾസ്, ഷെഫ് ജോമോൻ എന്നിവർ മുഖ്യാതിഥികളാവും.
ഏറ്റവും ആകർഷകമായ അവാർഡ് വിതരണം മുഴുവനായി ഏറ്റെടുത്തു നടത്തുന്നത് റേഡിയോ ലെമൺ ആണ് . 22 അവാർഡുകൾ വിവിധ മേഖലകളിൽ കണ്ടന്റ് കൊണ്ട് കരവിരുത് രചിച്ചവർക്കു പുരസ്‌കാരം നൽകി ആദരിക്കും കൂടാതെ സംവാദങ്ങൾ സോഷ്യൽ മീഡിയയിലൂടെ മുൻപോട്ടു മുന്നേറുവാനുള്ള വഴികൾ തുടങ്ങി നിരവധി കാര്യപരിപാടികളാണ് LMCC കൂട്ടായ്മക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.
ലെസ്റ്ററിന്റെ മണ്ണിൽ കുരുത്തു പടർന്നു പന്തലിച്ച നിരവധി പ്രസ്ഥാനങ്ങളും പരിപാടികളുമുണ്ട്. അത് പോലെ ലെസ്റ്ററിലെ മലയാളി സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ കൂട്ടായ്മയായ ലെസ്റ്റർ മലയാളി കണ്ടന്റ് ക്രിയേറ്റേഴ്സിൽ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളുടെ ആകെത്തുകയാണ് ഇപ്പോൾ നടക്കുന്ന ഈ സംഗമം കേവലം കുടുംബ സംഗമം എന്ന ആശയത്തിൽ നീന്നും ആവേശം ഉൾക്കൊണ്ട് കൊണ്ട് നിരവധി ആളുകൾ ഗ്രുപ്പിലേക്കു എത്തുകയും ചെയ്തപ്പോൾ വലിയ ഒരു കൂട്ടായ്മയായി അത് മാറി എന്നതാണ് സത്യം.
ലെസ്റ്ററിലെ മല്ലു ഡ്രൈവിംഗ് ഇൻസ്ട്രറ്റർ രാജ് മറ്റൊരു സുഹൃത്തും ലെസ്റ്ററിലെ റോയൽ ഹോസ്പിറ്റലിൽ ഡെപ്യൂട്ടി നഴ്‌സായി ജോലി ചെയുന്ന ജോമോന്റേയും സംഭാഷണത്തിൽ ഊരി തിരിഞ്ഞ ആശയമായിരുന്നു LMCC എന്ന കോൺടെന്റ് ക്രിയേറ്റേഴ്‌സിന്റെ വാട്സാപ്പ് ഗ്രുപ്പ്, കേവലം ചുരുക്കമായ ആളുകളുമായി ആരംഭിച്ച യാത്രയിൽ ഇപ്പോൾ നൂറു കണക്കിന് ക്രിയേറ്റേഴ്സ് മെമ്പർ മാരുണ്ട്. വലിയ വലിയ ഗ്രുപ്പുകളിൽ നിരവധി ഫോള്ളോവെഴ്സിന്റെ നമ്പറുകൾ നോക്കി മെമെബെർഷിപ്പ് നൽകുന്ന പ്രക്രിയക്കു വിപരീതമായി കണ്ടന്റ് ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ മുന്നേറുവാൻ താല്പര്യമുള്ള ആർക്കും വലിപ്പ ചെറുപ്പമില്ലാതെ LMCC ഗ്രുപ്പ് അംഗത്വം നൽകും. പര്സപരം സഹായിച്ചു കൊണ്ട് മുന്നേറുവാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് കൂട്ടായ്മയിലെ അംഗങ്ങൾ.
പരിപാടികൾ പ്രധാന സ്പോൺസർ സതേൺ സ്‌പൈസ് ആണ്, ലെസ്റ്റെറിൽ കാറ്ററിംഗ് രംഗത്തെ സൂപ്പർ താരങ്ങളായ സതേൺ സ്‌പൈസ് ഒരു കിടിലൻ വിവാഹ മെനു തന്നെ ഒരുക്കി കണ്ടന്റ് ക്രിയേറ്റേഴ്സിനെ ഞെട്ടിക്കുവാനുള്ള തയാറെടുപ്പിലാണ് മല്ലു ഡ്രൈവിംഗ് ഇൻസ്ട്രറ്റർ ഡെല്യൂസിയ കേക്ക്, ഫോർട്ടു വെസ്റ്റ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ ട്രെയിനിങ്, ഐഡിയലിസ്റ്റിക് ഫിനാൻഷ്യൽ സെർവിസ്സ്, കേപ്റ്റ ലൈറ്റ് ണ്ട് സൗണ്ട്, റൂട്ട് മില്ലേഴ്സ് സൂപ്പർ സ്റ്റോർ ,ലാസ്യ കല കേന്ദ്ര, റേഡിയോ ലെമൺ, വിഡിയോ കവറേജ് ചെയുന്നത് അരുൺ എം സി കൂടാതെ വിനായകൻ നിശ്ചല ഛായാഗ്രഹണം കൈ കാര്യം ചെയുന്നു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages