1 GBP = 106.63
breaking news

വനിത ടി20 ലോക കപ്പ്: ഇന്ത്യക്കും സമ്മാനത്തുക; ആദ്യകപ്പില്‍ മുത്തമിട്ട ന്യൂസിലാന്‍ഡിന് ലഭിക്കുന്നത് 19.6 കോടി

വനിത ടി20 ലോക കപ്പ്: ഇന്ത്യക്കും സമ്മാനത്തുക; ആദ്യകപ്പില്‍ മുത്തമിട്ട ന്യൂസിലാന്‍ഡിന് ലഭിക്കുന്നത് 19.6 കോടി

ആദ്യ വനിത ടി20 ലോക കപ്പ് കിരീടം സ്വന്തമാക്കിയ ന്യൂസിലാന്‍ഡിന് ലഭിക്കുന്നത് വന്‍ സമ്മാനത്തുക. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഏകദേശം 19.6 കോടി (2.34 മില്യണ്‍ യു.എസ്. ഡോളര്‍) രൂപയാകും ഇത്. ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് തോല്‍പ്പിച്ചാണ് കിവികള്‍ 2024 ടി20 വനിത ലോകകപ്പ് ചാമ്പ്യന്മാരായത്. അവരുടെ ആദ്യ ലോക കപ്പി നേട്ടം കൂടിയാണിത്. വിജയികള്‍ക്കുള്ള സമ്മാനത്തുകയില്‍ ഐസിസി 134 ശതമാനത്തിന്റെ വര്‍ധനവ് വരുത്തിയതോടെയാണ് മുന്‍ ടൂര്‍ണമെന്റുകളെ അപേക്ഷിച്ച് ഇത്രയും വലിയ തുക വിജയികള്‍ക്ക് സ്വന്തമാക്കാനാകുന്നത്. റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്കക്ക് 1.17 മില്യണ്‍ യുഎസ് ഡോളര്‍, അതായത് 9.8 കോടി രൂപ ലഭിക്കും.

അവാസന രണ്ട് ടീമുകള്‍ക്ക് പുറമെ സെമി ഫൈനല്‍ കളിച്ച ടീമുകള്‍ക്കും ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മൂന്ന് ടീമുകള്‍ക്കും സമ്മാനത്തുകയുണ്ടാകും. ഈ കണക്കില്‍ ഇന്ത്യക്ക് 2.25 കോടി രൂപ ഇന്ത്യക്ക് ലഭിച്ചേക്കും. സെമി ഫൈനലിസ്റ്റുകളായ ഓസ്ട്രേലിയക്കും വെസ്റ്റ് ഇന്‍ഡീസിനും ഏകദേശം 5.7 കോടി രൂപ വീതം ലഭിക്കും. നാല് മത്സരങ്ങളില്‍ രണ്ട് വിജയങ്ങള്‍ നേടിയ ഇന്ത്യ ആറാം സ്ഥാനത്തായിരിക്കും. ഇത്തരത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് രണ്ട് മികച്ച ടീമുകള്‍ക്കും ഇന്ത്യക്ക് ലഭിക്കുന്ന സംഖ്യ ലഭിക്കും. ദുബായില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 126 റണ്‍സ് എടുക്കാനെ സാധിച്ചിരുന്നുള്ളു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more