1 GBP = 107.59

ആഷ്‌ലി കൊടുങ്കാറ്റ്; യുകെയുടെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 80 മൈൽ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

ആഷ്‌ലി കൊടുങ്കാറ്റ്; യുകെയുടെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 80 മൈൽ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

ലണ്ടൻ: ആഷ്‌ലി കൊടുങ്കാറ്റ് സംഹാര താണ്ഡവമാടുമെന്ന മുന്നറിയിപ്പുള്ളതിനാൽ ഇന്ന് യുകെയുടെ വിവിധ ഭാഗങ്ങളിൽ കാറ്റിനും മഴയ്ക്കുമുള്ള മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ വന്നു.

ആഷ്‌ലി കൊടുങ്കാറ്റ് ജീവന് തന്നെ ഭീഷണി ഉയർത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു, സ്കോട്ട്‌ലൻഡും വടക്കൻ അയർലണ്ടും മുഴുവൻ കാറ്റിൻ്റെ യെല്ലോ അലർട്ടിന് കീഴിലാണ്.

സ്‌കോട്ട്‌ലൻഡിൻ്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്കുള്ള ആമ്പർ മുന്നറിയിപ്പ് രാവിലെ 9 മണി മുതൽ അർദ്ധരാത്രി വരെ തുടരും. വലിയ തിരമാലകൾ മൂലം തീരദേശ റോഡുകളിലേക്കും കടൽത്തീരങ്ങളിലേക്കും വസ്തുവകകളിലേക്കും വലിച്ചെറിയപ്പെടുന്ന വസ്തുക്കളിൽ നിന്ന് പരിക്കുകളും ജീവന് അപകടവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ഇംഗ്ലണ്ടിൻ്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലും സൗത്ത് വെയിൽസിലും ഇന്ന് ഉച്ചവരെ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തോടൊപ്പം യാത്ര തടസ്സപ്പെടുമെന്നും വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്നും കൂടുതൽ ശ്രദ്ധ നൽകണമെന്നുമുള്ള നിർദ്ദേശങ്ങളുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more