1 GBP = 106.11

യഹ്‍യ സിൻവാറിന്റെ മരണം ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമെന്ന് കമല ഹാരിസ്

യഹ്‍യ സിൻവാറിന്റെ മരണം ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമെന്ന് കമല ഹാരിസ്

വാഷിങ്ടൺ: യഹ്‍യ സിൻവാറിന്റെ മരണം ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്. മേഖലയിൽ ഹമാസിന് സ്വാധീനം നഷ്മായ സാഹചര്യത്തിൽ ഇത് സാധ്യമാവുമെന്നും കമല ഹാരിസ് പറഞ്ഞു. നീതി നടപ്പായെന്നായിരുന്നു യഹ്‍യ സിൻവാറിന്റെ മരണത്തെ സംബന്ധിച്ചുള്ള കമല ഹാരിസിന്റെ പ്രതികരണം.

ഹമാസ് നശിച്ചിരിക്കുന്നു. നേതാക്കൻമാരെല്ലാം കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം ഇസ്രായേലിന്റെ സുരക്ഷയും വർധിക്കും. ബാക്കിയുള്ള ബന്ദികളെ കൂടി മോചിപ്പിക്കുന്നതോടെ ഗസ്സയുടെ ദുരിതവും തീരുമെന്നും കമല ഹാരിസ് പറഞ്ഞു.

ഇന്നലെ നടത്തിയ ആക്രമണത്തിൽ ഹമാസ് മേധാവി യഹ്‍യ സിൻവാറിനോട് സാമ്യമുള്ളയാൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചിരുന്നു. എന്നാൽ, ഹമാസ് പ്രതികരിച്ചിട്ടില്ല. മരിച്ചത് അദ്ദേഹമാണോ എന്ന് ഡി.എൻ.എ പരിശോധന നടത്തുമെന്ന് ഇസ്രായേൽ പ്രതിരോധ സേനയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉണ്ടായിരുന്നവർക്ക് നടത്തിയ വെടിവെപ്പിൽ മൂന്നുപേർ മരിച്ചതായും സൈന്യം കെട്ടിടത്തിൽ പ്രവേശിച്ചപ്പോൾ മരിച്ചവരിലൊരാൾക്ക് സിൻവാറിന്റെ മുഖച്ഛായ ഉണ്ടെന്നുമാണ് ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത്. സ്ഥിരീകരിക്കാൻ മണിക്കൂറുകൾ എടുക്കുമെന്നും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ ബന്ദികളെ മനുഷ്യകവചമാക്കിയാണ് സിൻവാർ കഴിയുന്നതെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. എന്നാൽ, ബന്ദികളൊന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും മരിച്ചത് ആരാണെന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയി​​ല്ലെന്നും ഐ.ഡി.എഫ് പ്രസ്താവനയിൽ പറയുന്നു. തകർത്ത കെട്ടിടത്തിന് സമീപം ഐഡിഎഫ്, ഷിൻ ബെത്ത് സേനകൾ നിലയുറപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more