1 GBP = 106.79
breaking news

ആഷ്‌ഫോർഡ് ബറോ കൗൺസിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്……. മലയാളി ലേബർ സ്ഥാനാർത്ഥിക്ക് ഇത്തവണ വെല്ലുവിളി ഉയർത്തുന്നത് “റീഫോം യു കെ” പാർട്ടി  

ആഷ്‌ഫോർഡ് ബറോ കൗൺസിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്……. മലയാളി ലേബർ സ്ഥാനാർത്ഥിക്ക് ഇത്തവണ വെല്ലുവിളി ഉയർത്തുന്നത് “റീഫോം യു കെ” പാർട്ടി  

സ്വന്തം ലേഖകൻ 

യു കെ കൗൺസിൽ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പുകൾ പുരോഗമിച്ചുകൊണ്ടിരിക്കേ, കെൻറ്റിൽ ഇന്ന് തീപാറും പോരാട്ടം. ആഷ്‌ഫോർഡ് ബറോ കൗൺസിലിൽ ഐൽസ്ഫോർഡ് ആൻഡ് ഈസ്റ്റ് സ്റ്റവർ വാർഡിൽ മലയാളി സ്ഥാനാർഥി റീന മാത്യു ആണ് ലേബർ പാർട്ടിക്ക് വേണ്ടി മത്സരരംഗത്തുള്ളത്.

ബ്രിട്ടീഷ് പാർലമെൻറ്റിലെ ആദ്യ മലയാളി എം പി സോജൻ ജോസഫ് കൗൺസിലർ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് നിലനിർത്തേണ്ടത് ലേബർപാർട്ടിക്ക് അഭിമാന പ്രശം ആകുമ്പോൾ, ഏതു രീതിയിലും ലേബർപാർട്ടിയെ പരാജപ്പെടുത്താൻ കൺസർവേറ്റിവ് പാർട്ടിയും റീഫോം യു കെ പാർട്ടിയും കിണഞ്ഞു പരിശ്രമിക്കുകയാണ്.

ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടിക്ക് ഉണ്ടായ കനത്ത പരാജയത്തെ തുടർന്ന്, ലേബർപാർട്ടിയുമായി ഏറ്റുമുട്ടാൻ തീവ്ര വലതുപക്ഷ ആശയങ്ങളുമായി രംഗത്തുള്ള റീഫോം യു കെ പാർട്ടി സജീവമാണ്. ഐൽസ്ഫോർഡ് ആൻഡ് ഈസ്റ്റ് സ്റ്റവർ വാർഡിലും ലേബർപാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നത് പ്രധാനമായും റീഫോം യു കെ സ്ഥാനാർത്ഥിയാണെന്ന് വിലയിരുത്തപ്പെടുന്നു.   

എൻ എച്ച് എസ്സിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്ന റീന മാത്യുവിൻറ്റെ സ്ഥാനാർത്ഥിത്വം  യു കെ രാഷ്ട്രീയത്തിലും ലേബർപാർട്ടി രാഷ്ട്രീയത്തിലും മലയാളികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുമെന്നത് അഭിമാനകരമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more