1 GBP = 106.82

സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിക്ക് നവനേതൃത്വം; മാത്യു സെബാസ്റ്റ്യനും സുനിൽ പായിപ്പാടും സാഗർ അബ്ദുള്ളയും നയിക്കും

സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിക്ക് നവനേതൃത്വം; മാത്യു സെബാസ്റ്റ്യനും സുനിൽ പായിപ്പാടും സാഗർ അബ്ദുള്ളയും നയിക്കും

സ്കോട്ട് ‌ലൻഡിലെ മലയാളി സമൂഹത്തിൽ മാറ്റത്തിന്റെ മാറ്റൊലികൾക്ക് തുടക്കം കുറിച്ച സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ 2024 -25 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി മാത്യു സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്മാരായി ഇന്ദിരാ സീത, ഡിജോ മോൻ ബേബി, സെക്രട്ടറിയായി സുനിൽ പായിപ്പാട്, ജോയിൻ സെക്രട്ടറിമാരായി ജസീൽ ജമാൽ, ഷിൻസ് തോമസ്, ട്രഷർ ആയി സാഗർ അബ്ദുള്ള, ഓഡിറ്ററായി ഈ ടി തോമസ് ,കൾച്ചറൽ കോർഡിനേറ്ററായി അഞ്ജലി രഞ്ജിത്ത്, ആൻറണി ജയിംസ്, സ്പോർട്സ് കോഡിനേറ്ററായി ജെൻസൺ തങ്കച്ചൻ, പബ്ലിക് റിലേഷൻസ് ഓഫീസറായി രാഹുൽ രാമചന്ദ്രൻ , ജനറൽ കൺവീനറായി ബിജു ജേക്കബ് , യൂത്ത് കോർഡിനേറ്റർമാരായി താസിം പൂക്കയിൽ, സ്നേഹ തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്കോട്ട്‌ലൻഡിലെ വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിന് വനിത ഫോറം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. വനിതാ വേദിയുടെ പ്രസിഡണ്ടായി ഡോക്ടർ സുനിത ഹനീഫ ും സെക്രട്ടറിയായി മിനി ഷാജി ഉൾപ്പെടെയുള്ള 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.

പ്രസിഡൻറ് ബിജു ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സെക്രട്ടറി മാത്യു സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷർ ഷാജി കുളത്തിങ്കൽ കണക്കുകൾ അവതരിപ്പിച്ച പാസാക്കുകയും ചെയ്തു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് എല്ലാവിധമായ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more