1 GBP = 106.34

കൈരളി യുകെ സംഘടന ക്യാമ്പ്‌ ദ്യുതി 2024 നോർത്താംപ്‌ടണിൽ സമാപിച്ചു

കൈരളി യുകെ സംഘടന ക്യാമ്പ്‌ ദ്യുതി 2024 നോർത്താംപ്‌ടണിൽ സമാപിച്ചു

കൈരളിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്താനും ഭാവി മാർഗരേഖകൾ തയ്യാറാക്കുന്നതിനുമായി ‘ദ്യുതി’ അഥവാ പ്രകാശം പരത്തുന്നത്‌ എന്ന അർത്ഥത്തിൽ നാമകരണം ചെയ്ത ക്യാമ്പിനു നോർത്താംപ്ടണിലെ റോക്ക്‌ യുകെ ഫ്രോന്റിയർ സെന്ററിൽ തിരശീല വീണു. ഒക്ടോബർ നാലു മുതൽ ആറു വരെ റീകണക്ട്, റിഫ്ലെക്ട്, റിജോയിസ് എന്ന മൂന്ന് പ്രധാന ലക്ഷ്യങ്ങൾ മുന്നിർത്തി നടന്ന ക്യാമ്പിൽ യുകെയുടെ പലഭാഗങ്ങളിലുള്ള യൂണിറ്റുകളിലെ വിവിധ ഭാരവാഹിത്വം വഹിക്കുന്ന 70 പേർ പങ്കെടുത്തു. യുകെ പോലെയുള്ള വിശാലമായ ഭൂപ്രദേശത്ത് പല കോണുകളിൽ പ്രവർത്തിക്കുന്ന കൈരളിയുടെ വിവിധ ഭാരവാഹിത്വങ്ങൾ ഉള്ളവരെ ഒരുമിച്ചു കൊണ്ടു വരിക എന്നുള്ളതായിരുന്നു ക്യാമ്പിന്റെ ഒരു പ്രധാന ലക്ഷ്യം. പല കാലഘട്ടങ്ങളിൽ യുകെയിൽ എത്തിയവർ, ലോകത്തിന്റെ പല ഭാഗങ്ങളിൽ സമാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവർ, വിദ്യാർത്ഥികളായി എത്തിയവർ, ഇങ്ങനെ വിവിധ അനുഭവ സമ്പത്തുള്ള എല്ലാവരെയും ഒരുമിച്ച് കൂട്ടിയിണക്കുവാൻ ക്യാമ്പിനു കഴിഞ്ഞു.

കഴിഞ്ഞ മൂന്ന് കൊല്ലം കൈരളി എന്തായിരുന്നു, വരും വർഷങ്ങളിൽ എന്തായിരിക്കണം എന്ന് വിവിധ വീക്ഷണകോണുകളിൽ നിന്ന് ‘ദ്യുതി 24’ ക്യാമ്പിൽ ഏറെ ഗൗരവകരമായി ചർച്ച ചെയ്തു. യൂണിറ്റ്‌ കമ്മറ്റി മുതൽ, ഉപരികമ്മറ്റികൾ വരെ നേരിടുന്ന പ്രശ്നങ്ങൾ, വരുത്തേണ്ട മാറ്റങ്ങൾ, തുടരേണ്ട പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ നടന്ന ചർച്ചകൾ ബിജോയ് സെബാസ്റ്റ്യൻ, ബിജു ഗോപിനാഥ്, ദിവ്യ ക്ലെമൻ്റ്, എൽദോ പോൾ, നോബിൾ തെക്കേമുറി , പാഷ്യ എം, ജോസൻ ജോസ്‌ എന്നിവർ നേതൃത്വം നൽകി.

കൈരളിയുടെ പ്രവർത്തനത്തെ പറ്റിയുള്ള വൈവിദ്ധ്യമായ വീക്ഷണങ്ങൾ സ്വരൂപിക്കുവാൻ നടത്തിയ ‘ഡിഫറന്റ്‌ പെർസ്സ്പെക്ടീവ്‌’ എന്ന സെഷൻ പ്രാതിനിധ്യം കൊണ്ടും കാഴ്ചപാടുകൾ കൊണ്ടും ശ്രദ്ധേയമായി. കല കുവൈറ്റ് മുൻ സെക്രട്ടറി സൈജു റ്റി കെ, കൈരളി ഒമാൻ മുൻ കമ്മിറ്റി അംഗം ലൈലാജ് രഘുനാഥ്‌, IWA സെക്രട്ടറി ലിയോസ്‌ പോൾ, AIC എക്സിക്യുട്ടീവ്‌ കമ്മറ്റി അംഗം ആഷിക്ക്‌ മുഹമ്മദ്‌, രേഖ ബാബുമോൻ, വരുൺ ചന്ദ്രബാലൻ, നിഖിൽ, സനത്ത്‌ എന്നിവർ ചർച്ചകൾക്ക്‌ നേതൃത്വം നൽകി.

വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച ഉച്ചവരെ നടന്ന ക്യാമ്പിൽ എത്തിയവർക്ക് സന്തോഷിക്കുവാനും സൗഹൃദങ്ങൾ പങ്കുവെക്കുവാനും വിവിധതരം കളികൾ, പാട്ടുകൂട്ടം, ക്യാമ്പ് ഫയർ ഉൾപ്പെടെ മറ്റ് പരിപാടികളും ഒരുക്കിയിരുന്നു. ദ്യുതിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും, സൗകര്യങ്ങൾ ഒരുക്കിയ റോക്ക്‌ യുകെ, ഭക്ഷണം ഒരുക്കിയ നോട്ടിങ്ഹാം നാലുകെട്ട് കേറ്ററേഴ്സ്‌ എന്നിവർക്ക്‌‌ കൈരളി UK നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more