1 GBP = 106.16

റബാത് ഇനി ലോക പുസ്തക തലസ്ഥാനം; 2026ലേക്ക് ഉറ്റുനോക്കി മൊറോക്കോ

റബാത് ഇനി ലോക പുസ്തക തലസ്ഥാനം; 2026ലേക്ക് ഉറ്റുനോക്കി മൊറോക്കോ

ആഫ്രിക്കൻ രാജ്യം മൊറോക്കോയുടെ തലസ്ഥാനന​ഗരമായ റബാതിനെ 2026ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ചു.
വേൾഡ് ബുക്ക് ക്യാപിറ്റൽ അഡ്വൈസറി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് യുനെസ്‌കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ ഈ പ്രഖ്യാപനം നടത്തിയത്. 54 പബ്ലിഷിം​ഗ് സ്ഥാപനങ്ങളുള്ള ബറാത് ആഫ്രിക്കയുടെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയ്ക്ക് വേദിയാവുന്ന ന​ഗരം കൂടിയാണ്.

റബാത്തിലെ പുസ്തകവിപണി വളർന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ, ലോക പുസ്തകതലസ്ഥാനമായി കൂടി തെരഞ്ഞെടുക്കപ്പെട്ടതോടെ റബാത്തിലെ പ്രാദേശിക സമ്പദ്‍വ്യവസ്ഥയും വളർച്ച പ്രാപിക്കുമെന്നാണ് കണക്കുകൂട്ടൽ. അവിടുത്തെ വിദ്യാഭ്യാസമേഖലയ്ക്കും ഈ അം​ഗീകാരം ​ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

റിയോ ഡി ജനീറോയെ ആണ് 2025ലെ പുസ്തകതലസ്ഥാനമായി തിരഞ്ഞെടുത്തത്. 2024ൽ സ്ട്രാസ്ബർ​ഗ് ആണ് പുസ്തകതലസ്ഥാനം. വായനയെ പരിപോഷിപ്പിക്കുന്നതായി ദേശീയമായും അന്തർദേശീയമായും നിരവധി പരിപാടികൾ സംഘടിപ്പിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമാക്കുന്നത്. 2001 മുതലാണ് യുനെസ്കോ ഇത്തരമൊരു പദ്ധതി നടപ്പാക്കിവരുന്നത്. ലോകപുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെടുന്ന 26ാമത് ന​ഗരമാണ് റബാത്. സാഹിത്യ മേഖലയുടെ പുരോ​ഗതി, വായനയിലൂടെ സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണം ഉറപ്പുവരുത്തുക, നിരക്ഷരത തുടച്ചുനീക്കുക എന്നിവയ്ക്കായി റബാത് നൽകിയിട്ടുള്ള സംഭാവനകളെ യുനെസ്കോയും വേൾഡ് ബുക്ക് ക്യാപിറ്റൽ അഡ്വൈസറി കമ്മിറ്റിയും പ്രശംസിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more