- അസാധാരണ നീക്കം; ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് IAS
- അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൻ്റെ പ്രോഗ്രാം ഷെഡ്യൂൾ തയ്യാർ
- ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
- ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടം: മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്
- പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം: ഗര്‍ഭസ്ഥശിശു സഹപാഠിയുടേത് തന്നെ, ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം
- ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തു; ആത്മഹത്യാകുറിപ്പ് കണ്ടെത്തി
- കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകം:ദുര്‍മന്ത്രവാദവുമായി ബന്ധമില്ല; സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനാണ് കൊല നടത്തിയതെന്ന് രണ്ടാനമ്മ
യുക്മ സൗത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് റീജിയണുകളിൽ കലാമേള ഇന്ന്….രണ്ട് റീജിയണുകളിലും കഴിഞ്ഞ വർഷത്തേതിലും കൂടുതൽ മത്സരാർത്ഥികൾ
- Oct 12, 2024
അലക്സ് വർഗീസ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
പതിനഞ്ചാമത് യുക്മ കലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന റീജിയണൽ കലാമേളയുടെ രണ്ടാമത്തെ ആഴ്ചയിൽ ഇന്ന് യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലും യുക്മ നോർത്ത് വെസ്റ്റ് റീജിയണിലും കലാമേളകൾ നടക്കും. നാദസ്വരനൃത്ത രൂപങ്ങളുടെ പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമേളയായ യുക്മ ദേശീയകലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കപ്പെടുന്ന യുക്മ റീജിയണൽ കലാമേളകൾ വലിയ ആവേശത്തോടെയാണ് യുകെയിലെ കലാകാരൻമാർ നോക്കിക്കാണുന്നത്. ഈ വർഷം എല്ലാ റീജിയണുകളിലും മത്സരാർത്ഥികളുടെ എണ്ണത്തിൽ ക്രമാതീതമായ വന്നിട്ടുള്ള വർദ്ധന ഇതാണ് തെളിയിക്കുന്നത്.
ഇന്ന് യുക്മയുടെ കരുത്തുറ്റ റീജിയണുകളായ സൗത്ത് ഈസ്റ്റിലും, നോർത്ത് വെസ്റ്റിലും കലാമേളകൾ രാവിലെ ആരംഭിക്കുകയാണ്. യുകെയുടെ കലാ ഹൃദയമൊന്നാകെ എത്തിച്ചേരുന്ന യുക്മ കലാമേളയുടെ സൗത്ത് ഈസ്റ്റിലെ കലാമേള ക്രോളിയിൽ റീജിയണൽ പ്രസിഡൻ്റ് സുരേന്ദ്രൻ ആരക്കോട് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജിപ്സൻ തോമസ് സ്വാഗതം ആശംസിക്കും. യുക്മ ട്രഷറർ സിക്സ് ജോർജ്, യുക്മ സ്ഥാപക പ്രസിഡൻ്റ് വർഗീസ് ജോൺ, മുൻ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ഷാജി തോമസ് തുടങ്ങിയ പ്രമുഖ നേതാക്കൻമാർ ചടങ്ങിൽ പങ്കെടുക്കും. റീജിയണൽ ട്രഷറർ സനോജ് ജോസ് നന്ദിയർപ്പിക്കും.
യുക്മ നോർത്ത് വെസ്റ്റ് റീജിയണിൽ പ്രസിഡൻ്റ് ബിജു പീറ്ററിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ നാഷണൽ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് കലാമേള ഉദ്ഘാടനം ചെയ്യും. റീജിയണൽ സെക്രട്ടറി ബെന്നി ജോസഫ് സ്വാഗതം ആശംസിക്കും. നാഷണൽ വൈസ് പ്രസിഡൻ്റ് ഷിജോ വർഗീസ്, പി.ആർ.ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ് തുടങ്ങി നാഷണൽ റീജിയണൽ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും. ട്രഷറർ ബിജു മൈക്കിൾ നന്ദിയർപ്പിക്കും.
ഇന്ന് കലാമേളകൾ നടക്കുന്ന രണ്ട് റീജിയണുകളിലും മത്സരാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ കഴിഞ്ഞ തവണത്തേതിലും കൂടുതൽ സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മത്സരാർത്ഥികൾ കൃത്യസമത്ത് തന്നെ എത്തിച്ചേർന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് അതാത് വേദികളിൽ എത്തിച്ചേരണമെന്ന് സംഘാടകൾ അറിയിച്ചു.
കേരളത്തിലെ സ്കൂൾ യുവജനോൽസവങ്ങളെ അതേപടി പകർത്തി യുകെയിലെ പ്രവാസ ജീവിതത്തിന് നിറം പിടിപ്പിക്കാൻ സംഘടിപ്പിച്ച് വരുന്ന യുക്മ കലാമേള പതിനഞ്ച് വർഷത്തിലെത്തി നിൽക്കുമ്പോൾ ചരിത്രം കുറിക്കുയും ചരിത്രം തിരുത്തിക്കുറിക്കുകയുമാണ് ഓരോ വർഷവും സംഘടിപ്പിക്കുന്ന യുക്മ കലാമേളകൾ. ഓരോ വർഷവും നടക്കുന്ന കലാമേളകൾക്ക് ശേഷം നടക്കുന്ന കലാമേളയുടെ അലോകന യോഗങ്ങളിൽ നടക്കുന്ന കൃത്യമായ വിലയിരുത്തലുകളിൽ വന്ന പോരായ്മകൾ വിലയിരുത്തി പരിഹരിച്ചാണ് അടുത്ത വർഷത്തെ കലാമേള നിയമാവലി തയ്യാറാക്കുന്നത്. അതിനാൽ തന്നെ ഓരോ വർഷവും കലാമേളകളുടെ നിലവാരം കൂടുതൽ കൂടുതൽ ഉയരുകയും മത്സരം കൂടുതൽ കടുത്തതാവുകയും ചെയ്യുന്നതായിട്ടാണ് കണ്ടുവരുന്നത്.
യുക്മ നോർത്ത് വെസ്റ്റ് റീജണൽ കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിച്ചു 8:55ന് ഈശ്വര പ്രാർത്ഥനയോടുകൂടി കലാമേള ആരംങ്ങുണരുന്നതാണ്. രാവിലെ 8.30 മുതൽ വിഭവസമൃദ്ധമായ ഭക്ഷണശാല വിഗണിലെ ഹംഗ്രി ഹാർവെസ്റ്റ് ഒരുക്കിയിരിക്കുന്നു. മിതമായ നിരക്കിൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം വിവിധ പലഹാരങ്ങൾ ചായ കാപ്പി ശീതളപാനീയങ്ങൾ തുടങ്ങിയവ ലഭിക്കുന്നതാണ്. വൈകിട്ട് 8 മണിക്ക് സമ്മാനദാനത്തോട് കൂടി റീജിയണൽ കലാമേള അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
കലാമേള വേദിയിലേക്കുള്ള പ്രവേശന ഫീസ് എല്ലാവർക്കും £5 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. മത്സരാർത്ഥികൾക്ക് വേറെ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
പതിനഞ്ചാമത് യുക്മ നാഷണൽ കലാമേളയ്ക്ക് മുന്നോടിയായുള്ള സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് ശനിയാഴ്ച ഗ്യാറ്റ്വിക്കിനടുത്തുള്ള ക്രോളിയിലെ ‘ദി ഗ്യാറ്റ്വിക്’ സ്കൂളിലാണ് കലാമേളയ്ക്ക് നടക്കുന്നത്.
റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ക്രോളി മലയാളി കമ്മ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന കലാമേളയിൽ ഇക്കുറി മത്സരാർത്ഥികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു റിക്കോർഡ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കലാമേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു.റീജിയണൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട് ചെയർമാനായുള്ള സംഘാടക സമിതിയിൽ രക്ഷാധികാരിയായി യുക്മ സ്ഥാപക പ്രസിഡന്റ് വർഗീ സ് ജോണും, ജനറൽ കൺവീനറായി റീജിയണൽ സെക്രട്ടറി ജിപ്സൺ തോമസും ഫിനാൻസ് കൺട്രോളറായി റീജിയണൽ ട്രഷറർ സനോജ് ജോസും, വൈസ് ചെയർമാന്മാരായി എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളായ സാംസൺ പോൾ, സജി ലോഹിദാസ് എന്നിവരും ക്രോളി മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് എറിക്സൺ ജോസഫ് എന്നിവരാണ്.
അംഗ അസ്സോസിയേഷനുകളിൽ നിന്നും ബിജു പോത്താനിക്കാട്, ജയപ്രകാശ് പണിക്കർ, ജിബി ജോണി, ജിന്റോ മാത്യു, മാത്യു വര്‍ഗീസ്, പവിത്രൻ ദാമോദരൻ, പ്രിയ മേനോൻ, ഷാദിന നൗഫൽ, ജോൺസൻ മാത്യു എന്നിവരും സംഘാടക സമിതിയിൽ പ്രവർത്തിക്കുന്നതായിരിക്കും.
അരുൺ മോഹൻ, ആഷ്ലി തോമസ്, ദീപ്തി ജെസ്സിൽ, ലിയോ മാത്യു, ലിറ്റോ കോരുത്, മധു, മിനി മോൾ, സജി സ്കറിയ, സുനോജ് ശ്രീനിവാസൻ, തേജു മാത്യു എന്നിവരായിരിക്കും വെന്യു & വോളന്റിയേഴ്സ് കമ്മിറ്റിയെ നയിക്കുക.
ഫുഡ് സേഫ്റ്റി കമ്മിറ്റി മെമ്പർമാരായി ആന്റണി തെക്കേപറമ്പിൽ, ബെന്നി കുറുമ്പേശ്വരത്ത്, ജോൺസൻ മാത്യൂസ്, ജെയിംസ് ജെറാൾഡ്, സലിം ജോസ്, ടോണി സെബാസ്റ്റ്യൻ, ബിജി ജോബി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സേഫ് ഗാർഡിങ്, ഫയർ ആൻഡ് സേഫ്റ്റി കമ്മിറ്റി ഭാരവാഹികളായി ബൈജു ശ്രീനിവാസ്, ജിബിൻ പി ജോയ്, ജസ്റ്റിൻ ചാണ്ടി, സിജു കുര്യാക്കോസ് എന്നിവർ ചുമതലയേറ്റു.
രെജിസ്ട്രേഷൻ & ഫ്രന്റ് ഓഫീസ് കമ്മിറ്റിയിൽ ക്ലാര പീറ്റർ, സജി ലോഹിദാസ്, സനോജ് ജോസ്, ഷാ ഹരിദാസ്, സ്റ്റാലിൻ പ്ലാവില എന്നിവർ പ്രവർത്തിക്കുന്നതായിരിക്കും.
സ്റ്റേജ് മാനേജ്മെന്റ് കമ്മിറ്റിയുടെ ഭാഗമായി അഖില രാധാകൃഷ്ണൻ, ഡെന്നിസ് വറീദ്, ഹാഷിം കുഞ്ഞുമുഹമ്മദ്, ജേക്കബ് കോയിപ്പള്ളി, ജോസ് പ്രകാശ്, ജൂഡിത്ത് റോബിൻ, പ്രേംകുമാർ നായർ, റെനോൾഡ് മാനുവേൽ, സാംസൺ പോൾ, ശാരിക അമ്പിളി തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ബാക് ഓഫീസ് മാനേജ്മന്റ് പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് മുൻ റീജിയണൽ പ്രസിഡന്റ് ആയിരുന്ന ആന്റണി എബ്രഹാമും, ജിജു കുര്യൻ, ബിനു ആൽബർട്ട്, സനൽ സിജോ എന്നിവരും ചേർന്നായിരിക്കും.
യുക്മ മുൻ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, യുക്മ ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ, യുക്മ ദേശീയ സമിതി അംഗമായ ഷാജി തോമസ്, റീജിയണൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൺ തോമസ് എന്നിവർ ചേർന്നതായിരിക്കും അപ്പീൽ കമ്മിറ്റി.
ലൈഫ് ലൈൻ, ജെ എം പി സോഫ്റ്റ്വെയർ, മലബാർ ഗോൾഡ്, ജോഷ്വാ ട്രീ പബ് & റെസ്റ്റോറന്റ്, വോസ്റ്റെക്, എം.ജി ട്യൂഷൻ, ബെസ്റ് ഓപ്ഷൻസ് ഫർണിച്ചർ തുടങ്ങിയ പ്രമുഖരാണ് സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയ്ക്ക് സ്പോൺസർമാരായായുള്ളത്.
സൗത്ത് ഈസ്റ്റ് റീജിയണിലെ മുപ്പതിൽപരം അസോസിയേഷനുകൾ മാറ്റുരയ്ക്കുന്ന കലാമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി പൂർത്തിയാക്കിയിരിക്കുന്നത്.
ക്രോളി മലയാളി കമ്മ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന കലാമേളയിൽ മൂന്ന് വേദികളിലായിട്ടായിരിക്കും മത്സരങ്ങൾ അരങ്ങേറുക. കലാമേളയിൽ പങ്കെടുക്കുന്നവർക്കായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന നാടൻ വിഭവങ്ങളോട് കൂടിയ ഭക്ഷണശാലയും സംഘാടകർ ഒരുക്കുന്നുണ്ട്.
കലാമേള വൻ വിജയമാക്കുന്നതിന് രണ്ട് റീജിയണുകളിലും എല്ലാവരുടേയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് റീജിയണൽ കമ്മിറ്റികൾ അഭ്യർത്ഥിച്ചു.
യുക്മ സൗത്ത് ഈസ്റ്റ് കലാമേള വേദിയുടെ വിലാസം:-
THE GATWICK SCHOOL,
23 GATWICK ROAD,
CRAWLEY,
RH10 9TP.
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേള വേദിയുടെ വിലാസം:-
Dean Trust Wigan,
Greenhey,
Orrell,
Wigan
WN5 0DQ.
Latest News:
റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി - 4ന് സാന്താ മാർച്ചോടെ തുടക്കം കുറിക...
ബെന്നി തോമസ് റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം റെക്സം വാർ മെമോറിയൽ ഓഡിറ്റോ...Associationsപിറവി തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത.
ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം . ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കർമ്മങ്ങൾക്ക് വിപുലമ...Spiritualഅസാധാരണ നീക്കം; ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് IAS
ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് N പ്രശാന്ത് ഐ എ എസ്. ഇതാദ്യമായിട്ടാണ് ഒരു ഐഎഎസ് ഉദ്യോഗസ്...Latest Newsഅറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൻ്റെ പ്രോഗ്രാം ഷെഡ്യൂൾ തയ്യാർ
തിരുവനന്തപുരം: അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവം 2025 ജനുവരി 04 മുതൽ 08 വരെ തിരുവനന്തപുരം നഗര...Latest Newsഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
ഛണ്ഡീഗഢ്: ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ അധ്യക്ഷനുമായ ഓം പ്രകാശ് ചൗട്ടാല അ...Latest Newsജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടം: മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടത്തിനു കാരണം മ...Latest Newsപ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം: ഗര്‍ഭസ്ഥശിശു സഹപാഠിയുടേത് തന്നെ, ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം
പത്തനംതിട്ട: കഴിഞ്ഞ നവംബറില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി ...Latest Newsഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തു; ആത്മഹത്യാകുറിപ്പ് കണ്ടെത്തി
ഇടുക്കി കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി – 4ന് സാന്താ മാർച്ചോടെ തുടക്കം കുറിക്കും. ബെന്നി തോമസ് റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം റെക്സം വാർ മെമോറിയൽ ഓഡിറ്റോറിയത്തിൽ ജനുവരി 4- തീയതി ശനിയാഴ്ച രാവിലെ 10- 30 മണിക്ക് ആരംഭിക്കുന്ന സാന്താ മാർച്ചോടെ പരിപാടികൾക്ക് തുടക്കം കുറിക്കും.സാന്താമാർച്ചിൽ ക്രിസ്മസ് സാന്താ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത് കടന്നുപോകുന്നു. തുടർന്ന് ഹാളിൽ നടക്കുന്ന ക്രിസ്മസ് പരിപാടികൾക്ക് റെക്സം ബിഷപ്പ് റെവ പീറ്റർ ബ്രിഗ്നൽ തിരിതെളിച് ഉൽഘാടനം നിർവഹിക്കും. പിന്നാലെ വിശിഷ്ട അതിഥികളും റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി അംഗകളും
- പിറവി തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം . ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കർമ്മങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. രൂപതയുടെ വിവിധ ഇടവക, മിഷൻ അടിസ്ഥാനമായി 150 ൽ അധികം കേന്ദ്രങ്ങളിൽ ക്രിസ്മസ് രാത്രിയിൽ പിറവിത്തിരുനാൾ തിരുക്കർമ്മങ്ങളും , ക്രിസ്മസ് ദിനത്തിൽ വിശുദ്ധ കുർബാനകളും ക്രമീകരിച്ചിട്ടുള്ളതായി രൂപതാ പി.ആർ.ഒ അറിയിച്ചു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും , രൂപതയുടെ വിവിധ ഇടവകകളിലും
- അസാധാരണ നീക്കം; ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് IAS ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് N പ്രശാന്ത് ഐ എ എസ്. ഇതാദ്യമായിട്ടാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ് അയക്കുന്ന അസാധാരണ നീക്കം.ക്രിമിനൽ ഗൂഢാലോചന , വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് , കെ. ഗോപാലകൃഷ്ണൻ എന്നീ ഉദ്യോഗസ്ഥർക്കും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രശാന്ത് സമൂഹമാധ്യമത്തിലൂടെ ജയതിലകിനെതിരെ വിമർശനം കടുപ്പിച്ചിരുന്നു. അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോർട്ടാണ് പ്രശാന്തിനെ
- അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൻ്റെ പ്രോഗ്രാം ഷെഡ്യൂൾ തയ്യാർ തിരുവനന്തപുരം: അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവം 2025 ജനുവരി 04 മുതൽ 08 വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളിൽ വച്ച് നടത്തും. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നൂറ്റിയൊന്നും, ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും നൂറ്റി പത്തും, സംസ്കൃതോത്സവത്തിൽ പത്തൊമ്പതും, അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് ഇനങ്ങളിൽ മത്സരം നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കലോത്സവത്തിൻ്റെ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. എല്ലാ വിഭാഗങ്ങളിലുമായി പതിനയ്യായിരത്തിൽ പരം കലാ പ്രതിഭകൾ
- ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു ഛണ്ഡീഗഢ്: ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ അധ്യക്ഷനുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസ്സായിരുന്നു. ഗുരുഗ്രാമിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ മകനാണ്. 1935 ലാണ് ഓം പ്രകാശ് ചൗട്ടാലയുടെ ജനനം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ചൗട്ടാലയെ കോടതി ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒന്‍പതര വര്‍ഷത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. 2020 ലാണ് ചൗട്ടാലയെ ജയില്‍ മോചിതനാക്കുന്നത്. രാഷ്ട്രീയ നേതാക്കളായ അഭയ് ചൗട്ടാല,
click on malayalam character to switch languages