1 GBP = 106.56
breaking news

എ ഐയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച, ഭയപ്പെടേണ്ട സാഹചര്യം; മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്

എ ഐയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച, ഭയപ്പെടേണ്ട സാഹചര്യം; മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പുമായി ഭൗതിക ശാസ്ത്ര നൊബേല്‍ അമേരിക്കക്കാരനായ ജോണ്‍ ജെ ഹോപ്ഫീല്‍ഡിനൊപ്പം പങ്കിട്ട കനേഡിയന്‍ ഗവേഷകന്‍ ജോഫ്രി ഇ ഹിന്റന്‍. എ ഐയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയപ്പെടേണ്ടതുണ്ടെന്ന് ജോഫ്രി ഇ ഹിന്റന്‍ പറഞ്ഞു. എ ഐ സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ഹിന്റണ്‍ ആശങ്ക രേഖപ്പെടുത്തി. എ ഐ വികസനവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ കുറിച്ച് ചര്‍ച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അവാര്‍ഡ് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള ഒരു കോണ്‍ഫറന്‍സ് കോളിനിടയിലാണ് എ ഐ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ ഹിന്റന്‍ ആശങ്ക പ്രകടിപ്പിച്ചത്. വ്യാവസായിക വിപ്ലവത്തിന് സമാനമായി എ ഐ വലിയ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എ ഐ ആളുകളുടെ ബുദ്ധിപരമായ കഴിവുകള്‍ വര്‍ധിപ്പിക്കും. മികച്ച ആരോഗ്യപരിരക്ഷയും കാര്യക്ഷമതയും നല്‍കും. എന്നാല്‍ ഇതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ആശയങ്കപ്പെടേണ്ടതുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടാല്‍ വലിയ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ധാര്‍മിക പരിഗണനകളുടെയും ഉത്തരവാദിത്ത വികസനത്തിന്റെയും പ്രാധാന്യം ഹിന്റന്‍ ഊന്നിപ്പറഞ്ഞു. ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് ശാസ്ത്രജ്ഞരും നയരൂപീകരണക്കാരും വ്യവസായ പ്രമുഖരും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ ഐ പല മേഖലകളിലേക്കും കൂടുതല്‍ വ്യാപിക്കുന്ന സമയത്താണ് ഹിന്റന്റെ മുന്നറിയിപ്പ് എന്നത് ശ്രദ്ധേയമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more