1 GBP = 109.80

എയിൽസ്ബറി മലയാളി സമാജത്തിന് നവ നേതൃത്വം: പ്രസിഡന്റ് രാജേഷ് രാജ്‌, സെക്രട്ടറി പോൾ മാത്യു, ട്രഷറർ എൽദോസ് മത്തായി.

എയിൽസ്ബറി മലയാളി സമാജത്തിന് നവ നേതൃത്വം: പ്രസിഡന്റ് രാജേഷ് രാജ്‌, സെക്രട്ടറി പോൾ മാത്യു, ട്രഷറർ എൽദോസ് മത്തായി.

എയിൽസ്ബറി മലയാളി സമാജത്തിന്റെ (AMS) ഓണാഘോഷവും 2024-26 കാലയളവിലേയ്ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സെപ്റ്റംബർ 7 ശനിയാഴ്ച എയിൽസ്ബറി ഗ്രേഞ്ച് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. സമാജത്തിന്റെ ഭൂരിഭാഗം അംഗങ്ങളും പങ്കെടുത്ത പ്രൌഡഗംഭീരമായ പരിപാടിയിൽ വച്ചാണ് അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ് രാജേഷ് രാജ്‌, സെക്രട്ടറി പോൾ മാത്യു, ട്രഷറർ എൽദോസ് മത്തായി എന്നിവരും വൈസ് പ്രസിഡന്റ് ജ്യോതി വിജോയ്‌, ജോയിന്റ് സെക്രട്ടറി അനിരാജ്‌, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോണി ഫിലിപ്പ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഒപ്പം സ്പോർട്സ് കോർഡിനേറ്റർമാരായി അജ്മൽ സാദിഖ്, ചാൻസ് ചാക്കപ്പൻ എന്നിവരും ആർട്സ് കോർഡിനേറ്റർമാരായി സുധീഷ് ശ്രീവിലാസ്, ദിവ്യ ബിബിൻ, നൗഫിയ ലത്തീഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

സ്ഥാനമൊഴിയുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയും സമാജാംഗങ്ങളും ചേർന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയോടും അനുപമമായ കലാപരിപാടികളോടും കൂടെ നടന്ന ഓണഘോഷപരിപാടികൾ സമാജത്തിന്റെ സഹോദര്യവും ഐക്യവും വിളിച്ചോതുന്നതായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more