1 GBP = 107.05

എക്സാലോജിക് – CMRL സാമ്പത്തിക ഇടപാട് കേസ്; SFIO അന്വേഷണത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും

എക്സാലോജിക് – CMRL സാമ്പത്തിക ഇടപാട് കേസ്; SFIO അന്വേഷണത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും


മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എതിരായ സിഎംആർഎൽ കോഴ കേസിലെ എസ്എഫ്ഐഒ അന്വേഷണ കാലാവധി ഇന്ന് അവസാനിക്കും.അന്വേഷണത്തിന് അനുവദിച്ച 8 മാസത്തെ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഭാഗികമായി തയ്യാറായതായി വിവരമുണ്ട്.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കെ ഭാഗികമായ റിപ്പോർട്ട് തയ്യാറായതായാണ് വിവരം. എന്നാൽ കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് അന്വേഷണ സംഘത്തിന് നിയമപരമായ തടസ്സങ്ങൾ ഉണ്ട്. എസ് എഫ് ഐ ഒ അന്വേഷണം നിയമവിരുദ്ധമാണെന്ന് സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതിയിൽ നടക്കുന്നുണ്ട്. ഇതിൽ തീരുമാനമാകും വരെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കോടതി സ്റ്റേ ഏർപ്പെടുത്തിയിരുന്നു. നവംബർ 12 വരെയാണ് സ്റ്റേ ഏർപ്പെടുത്തിയിട്ടുള്ളത്.

അതേസമയം അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അന്വേഷണത്തിലെ കണ്ടത്തലുകൾ എസ്എഫ്ഐഒ കോടതിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തലുകൾ ഉണ്ടെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമർപ്പിക്കും. കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആണ് എസ് എഫ് ഐ ഒ യുടെ നേതൃത്വത്തിൽ നടക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more