1 GBP = 109.81

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ കുരങ്ങൻ

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ കുരങ്ങൻ


കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ കുരങ്ങൻ. റൺവേയ്ക്ക് സമീപം വരെ കുരങ്ങത്തി.കുരങ്ങനെ പിടിക്കാനുള്ള ശ്രമം തുടരുന്നു. എവിടെ നിന്ന് കുരങ്ങുകൾ എത്തിയെന്നത് എയർപോർട്ട് അധികൃതർക്കും അറിയില്ല. യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ. അതിനാൽ വേഗം പിടികൂടി കൂട്ടിലടയ്ക്കാൻ ശ്രമം നടക്കുകയാണ്.

അതേസമയം തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്ത് ചാടി. മൂന്ന് കുരങ്ങുകളും മൃഗശാലക്കുള്ളിലെ മരത്തിന് മുകളിൽ ഉണ്ട്.

ഇവയിൽ ഒരെണ്ണം മൂന്ന് മാസങ്ങൾക്ക് മുൻപ് മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങാണെന്നും മൃഗശാല അധികൃതർ പറയുന്നു. മയക്കുവെടി വെച്ച് കുരങ്ങുകളെ പിടികൂടുക പ്രായോഗികമല്ല. അതിനാൽ തീറ്റ കാണിച്ച് താഴെയിറക്കാനാണ് ശ്രമം നടത്തുന്നത്. അടുത്തിടെയാണ് ഈ കുരങ്ങുകളുടെ കൂട് മാറ്റിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more