1 GBP = 106.18

പ്ലിമത് ലോർഡ് മേയർ വിശിഷ്ടാതിഥി; ആശംസകളർപ്പിച്ച് കൗൺസിലർ വിൽ നോബിൾ; നാലാമത് ഓണാഘോഷം പ്രൗഢംഗംഭീരമാക്കി പ്ലിമത് മലയാളി കൾച്ചറൽ കമ്യൂണിറ്റി

പ്ലിമത് ലോർഡ് മേയർ വിശിഷ്ടാതിഥി; ആശംസകളർപ്പിച്ച് കൗൺസിലർ വിൽ നോബിൾ; നാലാമത് ഓണാഘോഷം പ്രൗഢംഗംഭീരമാക്കി പ്ലിമത് മലയാളി കൾച്ചറൽ കമ്യൂണിറ്റി

പ്ലിമൗത്ത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി നടത്തിയ 4മത് ഓണാഘോഷം സെപ്റ്റംബർ 21 ന് പ്രൗഢഗംഭീരമായി നടത്തി .ഏകദേശം 625 ഓളം പേര് പങ്കെടുത്ത ഓണാഘോഷത്തിൽ
ഘോഷയാത്രയോടുകൂടി മാവേലിയെ വരവേറ്റുകൊണ്ടു കൊണ്ടാണ് തുടക്കം കുറിച്ചത്. ആഘോഷം പങ്കെടുത്ത മുതിർന്നവരെ എല്ലാം പഴയ നിറഞ്ഞ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോകുകയും കുട്ടികൾക്ക് പുതിയ ഒരു അനുഭവം നൽകുകയും ചെയ്തു.

പ്ലിമത് ലോർഡ് മേയർ ടിന ടോഹി
വീശിഷ്ടാതിഥിയായെത്തി. പ്രസിഡന്റ് സാനി മൈക്കിൾ അദ്ധ്യക്ഷത വഹിച്ച ഉദ്‌ഘാടന ചടങ്ങിൽ Mayor Tina Tuohy, Plymouth Councillor Will Noble PMCC പ്രസിഡന്റ് സനി, സെക്രെട്ടറി ജിജോ, മെയിൻ സ്പോൺസർ മനീഷ് ഐഡിയലിസ്റ്റിക്
എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടു.

ഓണപ്പാട്ടും തിരുവാതിരയുമായി കളം നിറഞ്ഞാണ് പരിപാടികൾക്ക് തുടക്കമായത്. വിഭവ സമൃദ്ധമായ സ്വാദേറിയ ഓണസദ്യ ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി. ഓണം സ്പോർട്സ് ഡേയിൽ വിജയികളായവർക്ക് ട്രോഫികൾ ചടങ്ങിൽ സമ്മാനിച്ചു. ആവേശം നിറഞ്ഞ വടം വലി ഓണം ആഘോഷത്തിന് മാറ്റുകൂട്ടി. അതിനു ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറി. DJ, LED screening പ്രോഗ്രാം ഓണം പോന്നോണം ആവേശത്തിമിർപ്പിലാഴ്ത്തി.

ഏകദേശം 8 മണിയോട് കൂടി സെക്രട്ടറി ജിജോ ജി വി നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിപ്പിച്ചു. എല്ലാവർക്കും എല്ലാ രീതിയിലും തൃപ്തിപ്പെടുന്നപോലെ ഓണാഘോഷം സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും കമ്മിറ്റിയഗങ്ങൾ ഒരേപോലെ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചവർ:-

PMCC Executive members

Sani Micheal (President)
Jijo Gheevarughese(Secretary)
Neethu Mary Thomas(Joint Secretary)
Sijo George (Treasurer)
Varun Gopi
Femin Jose
Saji Varghese
Gopika Dibin
Renjith Venugopal
Febin jose
Sudha Radha
Aksa Anna John
Santhosh John
Subin Sebastian

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more