1 GBP = 106.76

മോട്ടോർ ബൈക്കിൽ എഴുന്നള്ളി മാവേലിത്തമ്പുരാൻ വൈറൽ ആയി….. ബേസിംഗ്‌സ്‌റ്റോക്ക്‌ അസോസിയേഷന്റെ തിരുവോണാഘോഷങ്ങൾ‌ എം പി യും കൗൺസിലറും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

മോട്ടോർ ബൈക്കിൽ എഴുന്നള്ളി മാവേലിത്തമ്പുരാൻ വൈറൽ ആയി….. ബേസിംഗ്‌സ്‌റ്റോക്ക്‌ അസോസിയേഷന്റെ തിരുവോണാഘോഷങ്ങൾ‌ എം പി യും കൗൺസിലറും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ തിരുവോണാഘോഷങ്ങൾ വ്യത്യസ്തതകൾകൊണ്ട് മിഴിവാർന്നതായി. ബേസിംഗ്‌സ്‌റ്റോക്ക്‌ എം പി മുഖ്യാതിഥിയായെത്തിയ ആഘോഷപരിപാടിയിൽ കേരള തനിമയിൽ അണിഞ്ഞൊരുങ്ങിയ നൂറുകണക്കിന് ആളുകൾക്കിടയിലൂടെ മോട്ടോർ ബൈക്കിൽ എത്തിയ മാവേലി താരമായി. 

അസ്സോസിയേഷൻ പ്രസിഡന്റ് ബിനോ ഫിലിപ്പ് അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ, ബേസിംഗ്‌സ്‌റ്റോക്ക്‌ എം പി ലൂക്ക് മർഫിയും കൗൺസിലർ സജീഷ് ടോമും ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. 

അസോസിയേഷൻ സെക്രട്ടറി ഷംനാ പ്രശാന്ത്, ട്രഷറർ വിൻസെന്റ് പോൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ലോക കേരള സഭാംഗം സി എ ജോസഫ്, കഴിഞ്ഞ പതിനഞ്ച് വർഷമായി അസോസിയേഷൻ പരിപാടികൾക്ക് ഫോട്ടോ എടുക്കുന്ന മുൻ അസോസിയേഷൻ സെക്രട്ടറി കൂടിയായ ഷൈജു ജോസഫ് (സിയോൺ ഫോട്ടോഗ്രാഫി), ബേസിംഗ്‌സ്‌റ്റോക്ക്‌ ചെണ്ടമേളം ടീം, ആശാൻ ഫിലിപ്പ്കുട്ടി തുടങ്ങിയവരെ അസോസിയേഷൻ ആദരിച്ചു. 

തിരുവോണത്തിന്റെ തനിമ വിളിച്ചറിയിക്കുന്ന നാടൻ കളികളും കലാരൂപങ്ങളും വിഭവ സമൃദ്ധമായ സദ്യയും വടംവലിയും എല്ലാമായി ഒരുദിവസം അങ്ങനെ ബേസിംഗ്‌സ്‌റ്റോക്ക്‌ മലയാളികൾ അടിച്ചു പൊളിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more