1 GBP = 106.51

ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തന ഉത്‌ഘാടനം( LISIEUX  2024 -2025 ) ഞായാറാഴ്ച ലിവർപൂളിൽ

ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തന ഉത്‌ഘാടനം( LISIEUX  2024 -2025 ) ഞായാറാഴ്ച ലിവർപൂളിൽ

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ പ്രവർത്തന ഉത്‌ഘാടനം ഈ ഞാനയാറാഴ്ച ലിവർപൂൾ  ഔർ ലേഡി ക്യൂൻ  ഓഫ് പീസ് ദേവാലയത്തിൽ വച്ച്  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ  നിർവഹിക്കും . രാവിലെ പത്ത് മണിക്ക് പതാക ഉയർത്തലോടെയാണ് ഉത്‌ഘാടന പരിപാടികൾ ആരംഭിക്കുന്നത് , തുടർന്ന് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും . തുടർന്ന് നടക്കുന്ന ഉത്‌ഘാടന സമ്മേളനത്തിൽ രൂപത പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ  ടോം ഓലിക്കരോട്ട് .  ആശംസകൾ അർപ്പിക്കും . മിഷൻ ലീഗ് കമ്മീഷൻ ചെയർമാൻ റെവ ഫാ മാത്യു പാല ക്കരോട്ട് സി ആർ എം  സ്വാഗതം ആശംസിക്കും  ,വിശുദ്ധ കൊച്ചു ത്രേസ്യയുടെ മധ്യസ്ഥതയാൽ  സഭയുടെ പ്രേഷിത പ്രവർത്തനങ്ങളെ സഹായിക്കുക എകമ്മീഷൻ പ്രസിഡന്റ് ജെന്റിൻ ന്ന ലക്ഷ്യവുമായി 1947 ൽ ഭരണങ്ങാനത്ത് ആരംഭിച്ച  മിഷൻലീഗ്  ഏഴര പതിറ്റാണ്ട് പിന്നിടുമ്പോൾ  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ മുഴുവൻ ഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലും കുഞ്ഞു മിഷനറി മാരുമായി  ശ ക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത് , കമ്മീഷൻ പ്രസിഡന്റ് ജെന്റിൻ  ജെയിംസ് ,സെക്രട്ടറി ജോജിൻ പോൾ , ഓർഗനൈസർ സജി വർഗീസ് , എക്സിക്യൂട്ടീവ് മെംബേർസ് ആയ  റെവ സി ലീന മേരി , ടീന ജോർജ് , ജിൻസി പോൾ , റെജിമോൻ തോമസ് , ബിന്ദു സ്കറിയ ത്രേസ്യാമ്മ മാത്യു ,നിത പടയാറ്റ്  എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിക്കും . ലിതർലാൻഡ് ഇടവക വികാരി റെവ ഫാ ജെയിംസ് കോഴിമല യുടെ നേതൃത്വത്തിൽ  ലിവർപൂൾ ഇടവക സമൂഹം പരിപാടികൾക്ക് ആതി തേയ ത്വം  വഹിക്കും  

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more