1 GBP = 107.38
breaking news

പതിനഞ്ചാമത് ഉഴവൂർ സംഗമത്തിന് ഇനി ഒരു മാസം. ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ലണ്ടൻ ടീം നേതൃത്വം നൽകുന്നു.

പതിനഞ്ചാമത് ഉഴവൂർ സംഗമത്തിന് ഇനി ഒരു മാസം. ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ലണ്ടൻ ടീം നേതൃത്വം നൽകുന്നു.

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ലണ്ടന്റെ ഹൃദയഭാഗത്ത് വച്ച് ഒക്ടോബർ 25, 26 തിയ്യതികളിൽ നടക്കുന്ന ഉഴവൂർ സംഗമത്തിലേക്ക് യുകെയിലും വിദേശത്തുമുള്ള എല്ലാ ഉഴവൂർക്കാരെയും ലണ്ടനിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു എന്ന് ചീഫ് കോർഡിനേറ്റർ ജിജി താഴത്തുകണ്ടത്തിൽ അറിയിച്ചു.

2013 ലാണ് ഇതിന് മുമ്പ് ഉഴവൂർ സംഗമം ലണ്ടനിൽ വച്ച് വളരെ വിപുലമായി നടത്തിയത്. നാട്ടുകാരും കൂട്ടുകാരും, കുടുംബക്കാരും ഒരുമിച്ച് ഒത്തുചേരുവാനും കളി തമാശകൾ പറഞ്ഞിരിക്കുവാനും കലാ കായിക മാമാങ്കങ്ങളിൽ ഏർപ്പെടുവാനുമുള്ള ഈ സുവർണാവസരത്തിലേക്ക് നിങ്ങൾ എല്ലാവരെയും ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു എന്ന് ലണ്ടൻ ടീംമംഗങ്ങൾ അറിയിച്ചു.

ഗൂഗിൾ ഫോം വഴി ഉള്ള രെജിസ്ട്രേഷൻ നല്ല രീതിയിൽ പുരോഗമിക്കുന്നു എന്നും,
പുതിയതായി തുടങ്ങിയ പാമ്സ് ഹോട്ടൽ എന്ന ഫോർസ്റ്റാർ സൗകര്യങ്ങളോടുകൂടിയ ഹോട്ടലിൽ താമസവും സമ്മേളനവും ഒരേ വേദിയിൽ ആണ് ഒരുക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം ചെക്കിൻ ചെയ്ത് ഞായറാഴ്ച രാവിലെ ചെക്ക് ഔട്ട് ചെയ്യാൻ പാകത്തിനുള്ള വിപുലമായ ഓൾ ഇൻക്ലൂസീവ് പാക്കേജ് സൗകര്യങ്ങൾ ആണ് സംഘാടകർ ഏർപ്പെടുത്തിയിരികുന്നത്.

ഒരുമിച്ച് താമസിക്കുവാനും രാത്രിയിൽ കളി തമാശകൾ പറഞ്ഞിരിക്കുവാനുമായി ആവശ്യമുള്ളവർക്ക് മുൻഗണനാ ക്രമത്തിൽ ആണ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഇനിയും ബുക്ക് ചെയ്യാനുള്ളവർ എത്രയും വേഗം ബുക്കുചെയ്യണം എന്ന് ചീഫ് കോർഡിനേറ്റർ ജിജി താഴത്തു കണ്ടത്തിൽ അറിയിച്ചു. ഇതൊരറിയിപ്പായി സ്വീകരിക്കാനും സംഘാടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more