1 GBP = 105.77
breaking news

ഓണാഘോഷത്തിന്റെ നിറവിൽ ‘ഫ്രണ്ട്സ് ഓഫ് ക്രൂ’

ഓണാഘോഷത്തിന്റെ നിറവിൽ ‘ഫ്രണ്ട്സ് ഓഫ് ക്രൂ’

‘ഫ്രണ്ട്സ് ഓഫ് ക്രൂ’ എന്ന ഇംഗ്ലണ്ടിലെ, ക്രൂവിലെ ഏറ്റവും വലിയ മലയാളി സംഘടനയുടെ പേരിൽ ക്രൂവിലെ മലയാളികൾ 8 മത് ഓണാഘോഷം സെപ്റ്റംബർ 21 ന് പ്രൗഢഗംഭീരമായി നടത്തി .

ഓണപ്പൂക്കളം ഒരുക്കി ചെണ്ട മേളത്തോടു കൂടി മാവേലിയെ വരവേറ്റുകൊണ്ടു തുടങ്ങിയ ആഘോഷം പങ്കെടുത്ത മുതിർന്നവരെ എല്ലാം ഗ്വഹാ ത്വാരുത്തം നിറഞ്ഞ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോകുകയും കുട്ടികൾക്ക് പുതിയ ഒരു അനുഭൂതി നൽകുകയും ചെയ്തു. തുടർന്ന് പ്രസിഡന്റ് നീതു മസ്കിൽ, സെക്രെട്ടറി ജോമോൻ മാത്യു, ട്രഷറർ ജിജോ ഫ്രാൻസിസ് എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തി പരിപാടികൾ ഉത്‌ഘാടനം ചെയ്തു. ഒപ്പം തന്നെ ‘ഫ്രണ്ട്‌സ് ഓഫ് ക്രൂ’ വിന്റെ പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തുകയും ചെയ്തു.

മെഗാതിരുവാതിരയും, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഇനം പ്രോഗ്രാമുകളും, സോണി ക്രൂ സംഘടിപ്പിച്ച ഗാനമേളയും പരിപാടി കൾക്കു കൊഴുപ്പേകി. ഒപ്പം അക്കാഡമിക് ലെവലിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ കുട്ടികളെയും മുതിർന്നവരെയും പ്രശംസാ പത്രങ്ങൾ നൽകി ആദരിച്ചു.

ഓണാഘോഷങ്ങളുടെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഓണസദ്യ 22 ഇനം വിഭവങ്ങളുമായി തൂശനിലയിൽ വിളമ്പിയത് പങ്കെടുത്ത എല്ലാവരും മനസും വയറും നിറഞ്ഞു ആസ്വദിച്ചു. രാവിലെ ഏകദേശം 11 മണിയോടുകൂടി തുടങ്ങിയ പരിപാടികൾ വൈകിട്ട് ഏകദേശം 10 മണിയോട് കൂടി മാത്രമാണ് അവസാനിച്ചത്.

തിരക്ക് നിറഞ്ഞ ജീവിതത്തിനിടയിൽ സ്വന്തം സംസ്ക്കാരവും തനിമയും വിളിച്ചോതുവാൻ കിട്ടുന്ന ആഘോഷാവസരങ്ങൾ ഇംഗ്ലണ്ടിലെ ഓരോ മലയാളിയും വളരെ വിലപ്പെട്ടതായി ആണ് കണക്കാക്കുന്നത്.അടുത്ത ആഘോഷത്തിനായി കാത്തിരിക്കാം എന്ന ആശംസയോടുകൂടി ആണ് ഫ്രണ്ട്സ് ഓഫ് ക്രൂ വിലെ ഓരോ മലയാളിയും പിരിഞ്ഞത്..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more