1 GBP = 106.79
breaking news

ലണ്ടൻ നഗരത്തെ കിടിലം കൊള്ളിക്കാൻ എൽമയുടെ ഓണാഘോഷം നാളെ……

ലണ്ടൻ നഗരത്തെ കിടിലം കൊള്ളിക്കാൻ എൽമയുടെ ഓണാഘോഷം നാളെ……

ബാസ്റ്റിൻ മാളിയേക്കൽ

അംഗബലം കൊണ്ടും പരിപാടികളുടെ ബാഹുല്യം കൊണ്ടും അംഗങ്ങളുടെ സഹകരണം കൊണ്ടും യുകെയിലെ തന്നെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം കെങ്കേമം ആകും.. ഈ വരുന്ന ഞായറാഴ്ച (22/09/24) കൃത്യം 10 മണിക്ക് ലണ്ടനിലെ ഹോൺചർച്ചിൽ ഉള്ള ക്യാമ്പ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അത്തപ്പൂക്കളം മത്സരത്തോടെ ആരംഭിക്കുന്ന പരിപാടി ഓണത്തോട് അനുബന്ധിച്ച് ഉള്ള വടംവലി മുതലായ വിവിധ കായിക കലാ മത്സരങ്ങളുടെ അകമ്പടിയോടെ ഉച്ചയ്ക്ക് രുചികരമായ കേരളീയ സദ്യയും അതിനുശേഷം നവധാര ബാൻഡ് അവതരിപ്പിക്കുന്ന ചെണ്ടമേളവും തുടർന്ന് പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ ബിജു നാരായണനും, ലക്ഷ്മി രാജേഷും അവതരിപ്പിക്കുന്ന ഗാനമേളയും അതിനെ തുടർന്ന് വിനോദ് നവധാര അവതരിക്കുന്ന ചെണ്ട ഫ്യൂഷനും.

തുടർന്ന് എൽമയുടെ വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാസംസ്കാരിക പരിപാടികളും തുടർന്ന് ഡിജെയുടെ അകമ്പടിയോടെ  പരിപാടി അവസാനിക്കുന്നതും ആണ്.. ഈ പരിപാടികളിൽ എല്ലാം ആദ്യാവസാനം പങ്കെടുത്ത് ആഘോഷം ഒരു വൻ വിജയമാക്കി തീർക്കണമെന്ന്  എല്‍മ  ഭാരവാഹികൾ അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more