1 GBP = 109.92
breaking news

ലബനാനിൽ ‘പേജർ ആക്രമണം’; ഒമ്പത് മരണം, 3000 പേർക്ക് പരിക്ക്

ലബനാനിൽ ‘പേജർ ആക്രമണം’; ഒമ്പത് മരണം, 3000 പേർക്ക് പരിക്ക്

ബൈ​റൂ​ത്: ല​ബ​നീ​സ് സാ​യു​ധ ഗ്രൂ​പ്പാ​യ ഹി​സ്ബു​ല്ല ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ‘പേ​ജ​റു’​ക​ൾ വ്യാ​പ​ക​മാ​യി പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്ന് ഒമ്പത് ​മ​ര​ണം. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തെ​ക്ക​ൻ ബൈ​റൂ​ത്തി​ലും ല​ബ​നാ​നി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രേ​സ​മ​യം ‘നി​ഗൂ​ഢ സ്‌​ഫോ​ട​ന’​ങ്ങ​ളു​ണ്ടാ​യ​ത്. ആയിരക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഇ​തി​ൽ ല​ബ​നാ​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​റും ഉ​ൾ​പ്പെ​ടു​ന്നു. ക​ട​യി​ൽ നി​ൽ​ക്കു​ന്ന​യാ​ളു​ടെ പാ​ന്റ്സി​ന്റെ പോ​ക്ക​റ്റി​ൽ നി​ന്ന് പേ​ജ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കൊല്ലപ്പെട്ടവരിൽ എട്ടുവയസ്സുകാരി ബാലികയും ഉൾപ്പെടും. 200 പേരുടെ നില ഗുരുതരമാണ്.

എല്ലാ വസ്തുതകളും വിശകലനം ചെയ്തപ്പോൾ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽതന്നെയാണെന്ന് വ്യക്തമായെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഫലസ്തീനുള്ള പിന്തുണ തുടരും. ഇസ്രായേൽ നടപടിക്ക് തീർച്ചയായും ശിക്ഷ നൽകും -ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി.

ഇത് ഇസ്രായേൽ അധിനിവേശമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് ​നേർക്കുള്ള ആക്രമണമാണെന്നും ലബനാൻ മന്ത്രിസഭ അഭിപ്രായപ്പെട്ടു. ആക്രമണം അന്താരാഷ്ട്ര സമൂഹം നോക്കിനിൽക്കരുതെന്ന് വാർത്ത വിനിമയ മന്ത്രി സിയാദ് മകരി പറഞ്ഞു. ഗ​സ്സ യു​ദ്ധ​ത്തി​ന് പി​ന്നാ​ലെ ല​ബ​നാ​ൻ അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷ​വും ഏ​റ്റു​മു​ട്ട​ലും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ സം​ഭ​വ​ത്തി​നു​പി​ന്നി​ൽ ഇ​സ്രാ​യേ​ൽ ത​ന്നെ​യാ​ണെന്ന ത​ര​ത്തി​ലാ​ണ് വി​വി​ധ ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ട്.

ല​ബ​നാ​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​റാ​യ മു​ജ്ത​ബ അ​മാ​നി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹി​സ്ബു​ല്ല നേ​താ​വ് ഹ​സ​ൻ ന​സ്റു​ല്ല നേ​ര​ത്തെ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ സെ​ൽ​ഫോ​ണു​ക​ൾ കൈ​വ​ശം വെ​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. അം​ഗ​ങ്ങ​ളു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ച് സു​ക്ഷ്മ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ ഇ​സ്രാ​യേ​ൽ ശ്ര​മി​ക്കു​മെ​ന്ന​തി​ലാ​യി​രു​ന്നു ഇ​ത്. പേ​ജ​ർ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​ർ​ലെ​സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ഉ​ട​ൻ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പേ​ജ​ർ സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്.

സ്ഫോ​ട​നം വ​ൻ സൈ​ബ​ർ ആ​ക്ര​മ​ണ​മാ​യാ​ണ് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. പേ​ജ​റു​ക​ൾ പൊ​തു​വി​ൽ പ​ഴ​യ​താ​ണെ​ങ്കി​ലും ഹി​സ്ബു​ല്ല​യു​ടെ​യും ഇ​റാ​ൻ റെ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡി​ന്റെ​യും കൈ​വ​ശം ഇ​തി​ന്റെ അ​തി​നൂ​ത​ന മോ​ഡ​ലു​ക​ളു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more