1 GBP = 105.49
breaking news

യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കലാമേള ഒക്ടോബർ 5 ശനിയാഴ്ച കവന്ററിയിൽ

യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കലാമേള ഒക്ടോബർ 5 ശനിയാഴ്ച കവന്ററിയിൽ

കവൻട്രി: 15-ാംമത് യുക്മ ദേശിയ കലാമേളയുടെ മുന്നോടിയായി ഈസ്റ്റ്‌ ആൻഡ് വെസ്റ്റ് മിഡ്‌ലാണ്ട്സിന്റെ റീജിണൽ കലാമേള 2024 ഒക്ടോബർ 5നു ശനിയാഴ്ച കവന്ററിയിൽ വെച്ച് നടത്തപെടുന്നു. എല്ലാ അംഗ അസോസിയേഷനുകളും ഇത് ഒരു അറിയിപ്പായി കണക്കാക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

യുക്മയുടെ ഏറ്റവും ശക്തമായ റീജിയൻ ആയ മിഡ്‌ലാണ്ട്സിന്റെ കലാമേളയുടെ നടത്തിപ്പിനായി ഉള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയതായി മിഡ്‌ലാണ്ട്‌സ് റീജിയൻ ആർട്സ് കോർഡിനേറ്റർ ഷാജൽ തോമസ് അറിയിച്ചു. 2022, 2023,2024ലെ നാഷണൽ കായികമേളയിൽ തുടർച്ചയായി നാഷണൽ ചാമ്പ്യൻഷിപ് നിലനിർത്താൻ കഴിഞ്ഞു എന്നത് യുക്മ മിഡ്‌ലാണ്ട്സിനു തിളങ്ങുന്ന നേട്ടം തന്നെയാണ്. എല്ലാ അംഗ അസോസിയേഷന്റെ കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

എല്ലാ അംഗ അസോസിയേഷനുകളിലും കലാമേളയുടെ നിയമാവലികൾ എത്തിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് യുക്മ റീജിണൽ സെക്രട്ടറി പീറ്റർ ജോസഫ് അറിയിച്ചു. റെജിസ്‌ട്രേഷനും എൻട്രിയും പൂർണമായും ഡിജിറ്റലൈസ് ചെയ്തതായിട്ട് യുക്മ മിഡ്‌ലാണ്ട്സിന്റെ റീജിയൻ ട്രെഷറർ അഡ്വക്കേറ്റ് ജോബി പുതുക്കുളങ്ങര അറിയിച്ചു. ഒരു ഇനത്തിൽ ഒരു അസോസിയേഷനിൽ നിന്നും 3 മത്സരാർഥികൾക് മാത്രമേ പങ്കെടുക്കാൻ കഴിയു എന്നതിനാൽ, പല അസോസിയേഷനുകളും മത്സരം നടത്തി വിജയികളെ ആണ് കലാമേളക്ക് അയക്കുന്നത്.

പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ നാഷണൽ, റീജിണൽ,കലാമേളകൾ യുകെയിൽ ഒരു യുവജനോത്സവകാല പ്രതീതിയാണ് സൃഷ്ടിക്കുന്നത്. കലാമേളയിൽ പങ്കെടുക്കുവാനും കണ്ടാസ്വദിക്കുവാനും എല്ലാ കലാപ്രേമികളെയും 2024 ഒക്ടോബർ 5നു ശനിയാഴ്ച്ച കവന്ററിയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ റീജിണൽ പ്രസിഡന്റ്‌ ജോർജ് തോമസും കവന്ററി കേരള കമ്മ്യൂണിറ്റി പ്രസിഡന്റ്‌ ബിജു യോഹന്നാനും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more